Actress attack case: മെമ്മറി കാർഡ് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്; ദിലീപിന് തിരിച്ചടി

Actress attack case: കാർഡ് അനധികൃതമായി തുറന്നുവെന്നതിന് തെളിവായി ഹാഷ് വാല്യു മാറിയോയെന്ന് അന്വേഷിക്കാം. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി.

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 11:08 AM IST
  • ഹൈക്കോടതി ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തിനകം വിചാരണ കോടതിയിലുള്ള കാർഡ് പരിശോധനയ്ക്ക് അയയ്ക്കണം
  • സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിലേക്കാണ് മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കേണ്ടത്
Actress attack case: മെമ്മറി കാർഡ് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്; ദിലീപിന് തിരിച്ചടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാമെന്ന് ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തിനകം വിചാരണ കോടതിയിലുള്ള കാർഡ് പരിശോധനയ്ക്ക് അയയ്ക്കണം. സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിലേക്കാണ് മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കേണ്ടത്. കാർഡ് അനധികൃതമായി തുറന്നുവെന്നതിന് തെളിവായി ഹാഷ് വാല്യു മാറിയോയെന്ന് അന്വേഷിക്കാം. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. മെമ്മറി കാർഡ് പരിശോധിച്ചതിന് ശേഷം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സീൽ ചെയ്ത കവറിൽ കോടതിക്ക് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. 

Updating....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News