Actor Siddique: ആരോപണങ്ങൾക്ക് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്

പ്രശസ്തിക്ക് വേണ്ടിയാണ് നടി ശ്രമിക്കുന്നതെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് അവർ ഉന്നയിക്കുന്നതെന്നും  സിദ്ദിഖ് പരാതിയിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2024, 12:25 PM IST
  • വ്യാജ പ്രചാരണത്തിന് വേണ്ടി ചിലർ രേവതി സമ്പത്തിനെ ഉപയോ​ഗിക്കുന്നുവെന്ന് നടൻ
  • രേവതിയുടെ ആരോപണം വന്നിട്ടും ഡബ്ല്യുസിസി പ്രതികരിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തി
  • താൻ നടിയെ ആദ്യമായി കാണുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല എന്ന വാദം തെറ്റ്
Actor Siddique: ആരോപണങ്ങൾക്ക് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്

രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്. നടി ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ അജണ്ടയുണ്ടെന്ന് സിദ്ദിഖ് പരാതിയിൽ പറയുന്നു. വ്യാജ പ്രചാരണത്തിന് വേണ്ടി ചിലർ രേവതി സമ്പത്തിനെ ഉപയോ​ഗിക്കുകയാണെന്നും തന്റെയും അമ്മ സംഘടനയുടെയും പേര് കളങ്കപ്പെടുത്താനാണ് അവർ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

പ്രശസ്തിക്ക് വേണ്ടിയാണ് നടി ശ്രമിക്കുന്നതെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് അവർ ഉന്നയിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. അതേസമയം നടിയുടെ ആരോപണം തെറ്റാണെന്നും നടൻ വാദിക്കുന്നു. വളരെ ചെറിയ പ്രായത്തിലായിരുന്നു സിദ്ദിഖ് ഉപദ്രവിച്ചത് എന്നാണ് നടി ആരോപിച്ചത്. എന്നാൽ താൻ നടിയെ ആദ്യമായി കാണുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല എന്ന വാദം തെറ്റാണെന്നും അത് അവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു. അതിനോടൊപ്പം പഠിക്കുന്ന സമയത്ത് രേവതി സഹപാഠിയുടെ ന​ഗ്ന ചിത്രം പകർത്തി പ്രചരിപ്പിച്ചതായി ഒരു കോഓർഡിനേറ്റർ വഴി താൻ അറിഞ്ഞെന്നും പരാതിയിൽ ചൂണ്ടികാണിക്കുന്നു. 

Read Also: വഴങ്ങിക്കൊടുത്താൽ അമ്മയിൽ അം​ഗത്വം, ​ഗുരുതര ആരോപണങ്ങളുമായി മിനു മുനീർ; ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മണിയൻപിള്ള രാജു

അതേസമയം രേവതിയുടെ ആരോപണം വന്നിട്ടും ഡബ്ല്യുസിസി പ്രതികരിച്ചിട്ടില്ലെന്ന് നടൻ കുറ്റപ്പെടുത്തി. അമ്മയ്‌ക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്നും സിദ്ദിഖ് ആവശ്യപ്പട്ടു.

​ഗുരുതര ലൈം​ഗിക ആരോപണങ്ങളായിരുന്നു രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ഉന്നയിച്ചത്. ആരോപണങ്ങളെ തുടർന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ രാജി വച്ചു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണ്, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്.

വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് സിദ്ദിഖിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്നാണ് രേവതി സമ്പത്ത് വെളിപ്പെടുത്തിയത്. പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് സോഷ്യൽ മീഡിയ വഴി നടൻ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാമെന്നും പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഉപദ്രവിച്ചതെന്നും നടി പറഞ്ഞു. മോളേ എന്ന് വിളിച്ചാണ് അയാൾ സമീപിച്ചത്. ഇത്തരത്തിലൊരു പെരുമാറ്റം അയാളിൽ നിന്നും ഉണ്ടാകുമെന്ന് കരുതിയില്ലെന്നും നടി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News