പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് പിതാവും രണ്ടു പെൺമക്കളും മരിച്ചു. തിരുവല്ല വെണ്ണിക്കുളം പുറമറ്റം കല്ലുപാലത്താണ് അപകടം നടന്നത്. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ഫേബ മാത്യു, ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള (KL01AJ2102) വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ സ്വകാര്യ ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെയാണ് കാർ തോട്ടിലേക്ക് മറിഞ്ഞത് എന്നാണ് വിവരം. ഓടികൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരുമല മാർ ഗ്രീഗോറിയോസ് കോളജിലെ ബിസിഎ അവസാന വർഷ വിദ്യാർഥിനിയാണ് ബ്ലെസി ചാണ്ടി.
തിരുവല്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠനം നടത്തി വരികയായിരുന്നു ഫേബ. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ കുമ്പനാട്ടുള്ള ഫെലോഷിപ്പ് മിഷൻ ആശുപത്രിയിലും തിരുവല്ല താലൂക്ക് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ചർച്ച് ഓഫ് ഗോഡ് പാസ്റ്ററാണ് അപകടത്തിൽ മരിച്ച ചാണ്ടി മാത്യൂ. ജോലിയുടെ ഭാഗമായി കുമളി സ്വദേശികളായ ഇവർ റാന്നിയിലാണ് താമസിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...