Nedumangad: നെടുമങ്ങാട് കല്ലിയോട് ജംഗ്ഷനിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

Nedumangad Death Case: ഇത് കണ്ട് ഭാര്യ അശ്വതി നിലവിളിച്ച് തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന അശ്വതിയുടെ അച്ഛന്റെ അനുജൻ അനിൽകുമാറന്റെ അടുത്തെത്തി...

Written by - Zee Malayalam News Desk | Last Updated : Mar 30, 2024, 09:11 PM IST
  • പിന്നീട് ഓട്ടോ ഡ്രൈവർ രാജേഷും ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ളവരും ചേർന്ന് സ്മിതേഷിന്റെ ഫ്ലാറ്റിലെ മുൻവശം വാതിൽ ചവിട്ടി തുറന്ന് അകത്തുകയറി.
  • കത്തിയുമായി കഴുത്തറുത്ത് ചോര വാർന്നു നിൽക്കുന്ന സ്മിതേഷിനെ കണ്ടു ബലപ്രയോഗത്തിലൂടെ കത്തി വാങ്ങിയശേഷം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്ന് ഡോക്ടർ പരിശോദിച്ചുവെങ്കിലും മരണം സംഭവിച്ചു.
Nedumangad: നെടുമങ്ങാട് കല്ലിയോട് ജംഗ്ഷനിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട്  കല്ലിയോട് ജംഗ്ഷനിൽ സമീപം നുജും എന്നയാളുടെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സിൽക്കി നഗറിൽ വിശാഖം വീട്ടിൽ  സ്മിതേഷ് (38) ആണ് സ്വയം കഴുത്തറുത്ത് മരിച്ചത്. കാട്ടാക്കട ടയർ പഞ്ചർകട നടത്തുന്ന സ്മിതേഷ് ഇന്ന് വെളുപ്പിന് 2.30 ഓടെ ഭാര്യ അശ്വതിയുമായി വഴക്കുണ്ടാവുകയും വീട്ടിൽ ഇരുന്ന കത്തിയെടുത്ത് സ്വന്തമായി കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. 

ഇത് കണ്ട് ഭാര്യ അശ്വതി നിലവിളിച്ച് തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന അശ്വതിയുടെ അച്ഛന്റെ അനുജൻ അനിൽകുമാറന്റെ അടുത്തെത്തി. പിന്നീട് ഓട്ടോ ഡ്രൈവർ രാജേഷും ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ളവരും ചേർന്ന് സ്മിതേഷിന്റെ  ഫ്ലാറ്റിലെ മുൻവശം വാതിൽ ചവിട്ടി തുറന്ന് അകത്തുകയറി.കത്തിയുമായി കഴുത്തറുത്ത് ചോര വാർന്നു നിൽക്കുന്ന സ്മിതേഷിനെ കണ്ടു ബലപ്രയോഗത്തിലൂടെ കത്തി വാങ്ങിയശേഷം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്ന് ഡോക്ടർ പരിശോദിച്ചുവെങ്കിലും മരണം സംഭവിച്ചു. 

ALSO READ: തകർന്നുപോകുന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജുകളല്ല വർക്കലയിലുണ്ടാകേണ്ടത്; ഉത്തരവാദിത്തം സർക്കാറിന്റേത്: വി മുരളീധരൻ

ഇന്നലെ ഇരുവരും നെടുമങ്ങാട് സിനിമയ്ക്ക് പോയിമടങ്ങി വന്ന ശേഷമാണ് ഇത് സംഭവിച്ചത്.  ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വിതുരയിലെ സ്മിതേഷിന്റെ വീട്ടിലും ആറാം ക്ലാസിൽ പഠിക്കുന്ന മകളെ അശ്വതിയുടെ കാട്ടാക്കടയിലെ വീട്ടിലും കൊണ്ടാക്കിയിരുന്നു. മൂന്നുമാസം മുമ്പ് 50 പരസ്റ്റമോൾ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളയാളാണ് സ്മിതേഷ് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News