Thiruvananthapuram : സംസ്ഥാനത്തെ സ്കൂൾ തുറക്കുന്ന തിയതിയിൽ മാറ്റാം. എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് എട്ടാം തിയതി തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ പോയി തുടങ്ങണം. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് ശുപാർശ നൽകി. നേരത്തെ ഒമ്പത്, പ്ലസ് വൺ ക്ലാസുകൾക്കൊപ്പം എട്ടാം ക്ലാസ് നവംബർ 15ന് തുറക്കാനായിരുന്നു സർക്കാർ തിരുമാനിച്ചിരുന്നത്.
നവംബർ 12ന് നാഷ്ണൽ അച്ചീവ്മെന്റ് സർവെ നടക്കുന്നതിനാലാണ് എട്ടാം ക്ലാസ് വിദ്യാർഥികളോട് തിങ്കളാഴ്ച മുതൽ സ്കൂളിൽ വരാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. 3,5,8 ക്ലാസുകളെ കേന്ദ്രീകരിച്ചാണ് സർവെ നടത്തുന്നത്.
ബാക്കിയുള്ള ക്ലാസുകൾ നവംബർ ഒന്നാം തിയതി തുറന്നിട്ടുമുണ്ട്. ഇനിയും ക്ലാസുകൾ തുടങ്ങാൻ വൈകിയാൽ കേരളത്തെ ദേശീയ സർവെയിൽ നീക്കം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് തിടുക്കത്തിൽ എട്ടാം ക്ലാസുകാരെ സ്കൂളിലേക്ക് വിളിപ്പിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം സംസ്ഥാന സർക്കാർ അംഗീകാരം നൽകുകയാണെങ്കിൽ ഒന്നര വർഷത്തിന് ശേഷമാണ് എട്ടാം ക്ലാസുകാർ സ്കൂളുകളിലേക്കെത്തുന്നത്. ഒന്ന് മുതൽ ഏഴ് വരെയും പത്തും പ്ലസ് ടു ക്ലാസുകൾ നവംബർ ഒന്ന് മുതൽ ആരംഭിച്ചിരുന്നു. അതേസമയം 9, പ്ലസ് ക്ലാസുകൾക്ക് മുൻനിശ്ചിയിച്ചത് പോലെ നവംബർ 15ന് തന്നെ തുറക്കും.
ALSO READ : School Re-opening: സ്കൂൾ തുറക്കുന്നതിനുള്ള തയാറെടുപ്പ് തകൃതി, വിവിധ വിഭാഗങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കും
ഇപ്പോൾ തുറന്ന ക്ലാസുകളിൽ ആദ്യത്തെ രണ്ടാഴ്ച ഉച്ചവരെയാണ് ക്ലാസുകൾ തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ കുട്ടികൾ ഒരുമിച്ചെത്താതിരിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം കുട്ടുകളുടെ കണക്കിലും മറ്റു കാര്യങ്ങളിലും മാറ്റം ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...