Bomb explosion: പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോൾ കിട്ടിയ വസ്തു തുറക്കാൻ നോക്കി; കണ്ണൂരിൽ വയോധികൻ ബോംബ് സ്ഫോടനത്തിൽ മരിച്ചു

Bomb explosion in Kannur: പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറക്കാൻ നോക്കിയപ്പോഴാണ് സ്ഫോടനമുണ്ടായത്. സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 18, 2024, 06:10 PM IST
  • ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
  • സംഭവം നടന്ന വീട് എരഞ്ഞോളി ​ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സ്ഥിതി ചെയ്യുന്നത്
Bomb explosion: പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോൾ കിട്ടിയ വസ്തു തുറക്കാൻ നോക്കി; കണ്ണൂരിൽ വയോധികൻ ബോംബ് സ്ഫോടനത്തിൽ മരിച്ചു

കണ്ണൂർ: തലശേരി എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ചു. തലശേരി കുടക്കളം സ്വദേശി വേലായുധൻ (86) ആണ് സ്ഫോടനത്തിൽ മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിലെ പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോഴാണ് സ്ഫോടനമുണ്ടായത്. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സ്ഫോടനം. സ്റ്റീൽ ബോംബ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന വീട് എരഞ്ഞോളി ​ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News