വിനോദ സഞ്ചാരത്തിനെത്തിയ 13 വയസുകാരൻ ചിറ്റാർ ഡാമിൽ വിണ് മുങ്ങിമരിച്ചു

ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ ഡാമിലേക്ക് വീഴുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 23, 2023, 08:37 PM IST
  • വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു കുടുംബം.
  • ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ ഡാമിലേക്ക് വീഴുകയായിരുന്നു.
  • വെള്ളറട വിപിഎം എച്ച് എസ്സിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് സോലിക്.
  • കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
വിനോദ സഞ്ചാരത്തിനെത്തിയ 13 വയസുകാരൻ ചിറ്റാർ ഡാമിൽ വിണ് മുങ്ങിമരിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകര ചിറ്റാർ ഡാമിൽ വീണ് 13 വയസുകാരൻ മുങ്ങി മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ്-ബുഷറ ദമ്പതികളുടെ മകൻ സോലിക്കാണ് (13) മരണപ്പെട്ടത്. വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു കുടുംബം. ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ ഡാമിലേക്ക് വീഴുകയായിരുന്നു. 

വെള്ളറട വിപിഎം എച്ച് എസ്സിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് സോലിക്ക്. വെള്ളത്തിൽ വീണ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും തിരച്ചിലിലാണ് മൃതദേഹം  കണ്ടെത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയിൽ പൂപ്പാറയ്ക് സമീപം തൊണ്ടിമലയിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. തമിഴ്നാട് തിരുനൽവേലിയിൽ നിന്നും മൂന്നാറിലേയ്ക്ക്  എത്തിയ വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 

ALSO READ : Kerala Rain Updates: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുന്നൽവേലി സ്വദേശികളായ സി. പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) സുധ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബോഡിമെട്ടിനും പൂപ്പാറയ്ക്കും ഇടയിൽ തോണ്ടിമലയിൽ കൊടും വളവിൽ നിയന്ത്രണം നഷ്‌ടമായ വാഹനം കൊക്കയിലേയ്ക്ക്  പതിയ്ക്കുകയായിരുന്നു. റോഡിന്റെ താഴ്ഭാഗത്തുള്ള ഏലത്തോട്ടത്തിലേയ്ക്ക് കുത്തനെ മറിഞ്ഞ അവസ്ഥയിലായിരുന്നു വാഹനം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ആരംഭിച്ചിരുന്നു.

പരിക്കേറ്റവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തേനിയിൽ വെച്ചാണ് സുധ മരണപ്പെട്ടത്. മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സംഘം. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നതായാണ് വിവരം. ട്രാവലർ അപകടത്തിൽ പെട്ട പ്രദേശത്ത് മുൻപും വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News