ഐഎസ്ആർഒ ചാരക്കേസ് ​ഗൂഡാലോചന; ആറ് പ്രതികൾക്ക് മുൻകൂർ ജാമ്യം

ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുൻ ഡിജിപി സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, വി കെ മൈന എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്  

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 02:49 PM IST
  • നിയമ വിരുദ്ധമായിട്ടാണ് പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തതെന്നും സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ
    കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെനന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സിബിഐ കോടതിയിൽ വാദിച്ചത്.
  • അതേസമയം പ്രതികൾക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും സുപ്രീം കോടതി അത് റദ്ദാക്കിയിരുന്നു.
  • വീണ്ടും വാദം കേട്ട് മുൻ‌കൂർ ജാമ്യഹർജിയിൽ തീരുമാനം എടുക്കാൻ സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
ഐഎസ്ആർഒ ചാരക്കേസ് ​ഗൂഡാലോചന; ആറ് പ്രതികൾക്ക് മുൻകൂർ ജാമ്യം

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ സിബിഐക്ക് തിരിച്ചടി. ​ഗൂഡാലോചനക്കേസിൽ മുൻ ഡിജിപി സിബി മാത്യൂസ് അടക്കം ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുൻ ഡിജിപി സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, വി കെ മൈന എന്നിവർക്കാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഗൂഡാലോചനക്കേസ് പരിഗണിച്ചത്. ഓരോ പ്രതികളും നൽകിയ പ്രത്യേക ജാമ്യ ഹർജി പരിഗണിച്ച് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

നിയമ വിരുദ്ധമായിട്ടാണ് പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തതെന്നും സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെനന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സിബിഐ കോടതിയിൽ വാദിച്ചത്. അതേസമയം പ്രതികൾക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും സുപ്രീം കോടതി അത് റദ്ദാക്കിയിരുന്നു. വീണ്ടും വാദം കേട്ട് മുൻ‌കൂർ ജാമ്യഹർജിയിൽ തീരുമാനം എടുക്കാൻ സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News