Kerala Lottery Result: 70 ലക്ഷം നേടിയ ഭാ​ഗ്യവാൻ ആരെന്ന് ഇന്നറിയാം; അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

AKSHAYA AK-601: സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസിയിൽ നിന്നും മാറ്റി പണം കൈപ്പറ്റാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : May 28, 2023, 12:34 PM IST
  • 5,000 രൂപയ്ക്ക് മുകളിലാണ് സമ്മാനത്തുകയെങ്കില്‍ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ ബാങ്കുകളിലോ സമ്മാനാര്‍ഹമായ ടിക്കറ്റ് നല്‍കി പണം കൈപ്പറ്റാം
  • 5,000 രൂപയ്ക്ക് മുകളില്‍ സമ്മാനമുള്ള ലോട്ടറികളും ഒരുലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിൽ മാറ്റിയെടുക്കണം
  • ഒരുലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നാണ് മാറ്റിയെടുക്കേണ്ടത്
Kerala Lottery Result: 70 ലക്ഷം നേടിയ ഭാ​ഗ്യവാൻ ആരെന്ന് ഇന്നറിയാം; അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും അഞ്ചാം സമ്മാനം 2,000 രൂപയുമാണ് ലഭിക്കുക. ആറാം സമ്മാനം ആയിരം രൂപയാണ്. ഏഴാം സമ്മാനം 500 രൂപയാണ്.

സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസിയിൽ നിന്നും മാറ്റി പണം കൈപ്പറ്റാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളിലാണ് സമ്മാനത്തുകയെങ്കില്‍ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ ബാങ്കുകളിലോ സമ്മാനാര്‍ഹമായ ടിക്കറ്റ് നല്‍കി പണം കൈപ്പറ്റാം.

ALSO READ: Kerala Lottery Result 2023 : 70 ലക്ഷം നേടിയത് ആര്? നിർമൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

5,000 രൂപയ്ക്ക് മുകളില്‍ സമ്മാനമുള്ള ലോട്ടറികളും ഒരുലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, ഒരുലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.

നറുക്കെടുപ്പ് നടന്നത് മുതൽ 30 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം മേല്‍പറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരായി ടിക്കറ്റ് മാറ്റിയെടുക്കണം. 30 ദിവസത്തിനുള്ളില്‍ ഈ ഓഫീസുകളിൽ ഏതിലെങ്കിലും ടിക്കറ്റ് ഹാജരാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കേണ്ടതായി വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News