ന്യൂഡൽഹി: സ്വർണത്തിന്റെ വില (Gold Price) കുറയുകയാണ്. സ്വർണ്ണ വില (Gold Price) ഏകദേശം 50,000 രൂപയോട് അടുത്തിരിക്കുകയാണ്. സെപ്റ്റംബർ മാസത്തോടെ റെക്കോർഡ് ഉയരത്തേക്കാൾ 5684 രൂപയാണ് സ്വർണത്തിന്റെ വിലകുറഞ്ഞത്. ഇനി വരും ദിവസങ്ങളിൽ സ്വർണ്ണ വില എത്രത്തോളം താഴും? അതോ സ്വർണ്ണവില കൂടാൻ സാധ്യതയുണ്ടോ? ദീപാവലി വരെ 10 ഗ്രാം സ്വർണ വില (10 gm Gold price) എത്രയായിരിക്കും? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് നിക്ഷേപകന്റെയും സാധാരണക്കാരുടെയും മനസ്സിൽ ഉരുത്തിരിയുന്നത്. ഇത്തരം സാഹചര്യത്തിൽ സ്വർണ്ണ വില (Gold Price Outlook) എത്രത്തോളം കുറയുമെന്ന് അറിയേണ്ടത് പ്രധാനമാണ്.
കുറച്ച് സമയത്തേക്ക് സ്വർണവില കുറഞ്ഞു
കൊറോണ മഹാമാരി (Covid19) കാരണം ലോകമെമ്പാടുമുള്ള ഓഹരി വിപണിയിൽ വൻ ഇടിവ് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോൾ വിപണി സുസ്ഥിരമാണ്. സ്റ്റോക്ക് മാർക്കറ്റുകളിൽ മന്ദഗതിയിലുള്ള വീണ്ടെടുക്കൽ വരുന്നുണ്ട്. കറൻസി വിപണിയിലും വീണ്ടെടുക്കൽ ദൃശ്യമാകുന്നുണ്ട്. അതുപോലെ ചരക്ക് വിപണിയിലും നല്ല വ്യാപാരം നടക്കുന്നുണ്ട്. എന്നിരുന്നാലും സ്വർണ വിലയിൽ കുത്തനെയുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. വിപണിയിൽ സെപ്റ്റംബർ 30 വരെ സ്വർണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്നും 10 ഗ്രാമിന് 5684 രൂപ വരെ കുറഞ്ഞിട്ടുണ്ട്. വെള്ളിയും ഏറ്റവും ഉയർന്ന വിലയിൽ നിന്നും വിലകുറഞ്ഞിട്ടുണ്ട്.
ദീപാവലി വരെ ഏറ്റക്കുറച്ചിലുകൾ തുടരും
മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ കമ്മോഡിറ്റി വൈസ് പ്രസിഡന്റ് നവനീത് ദമാനി (Navneet Damani) പറയുന്നതനുസരിച്ച്, സ്വർണത്തിന്റെ വിലകുറയുമെന്നോ മുൻ വിലയിലേക്ക് വരുമെന്നോ നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത് തെറ്റായിരിക്കാം എന്നാണ്. കൂടാതെ, ഓഹരിവിപണിയുടെ വേഗതയ്ക്കൊപ്പം സ്വർണ്ണത്തിന്റെ ചലനവും നിങ്ങൾ കാണുകയാണെങ്കിൽ നിങ്ങളുടെ ചിന്ത എന്തായാലും തെറ്റും. സ്വർണ്ണത്തിന്റെ വില 50,000 രൂപയിൽ നിന്ന് ഉയർന്നപ്പോൾ വെള്ളിയുടെ വില 60,000 രൂപയാണ്. വരും ദിവസങ്ങളിലും ഈ ഏറ്റക്കുറച്ചിലുകൾ തുടരാം. ദീപാവലി വരെ സ്വർണ്ണ വിലയിൽ വലിയ വർധനയോ ഇടിവോ ഉണ്ടാകാൻ സാധ്യതയില്ല. ദീപാവലിയിൽ പോലും സ്വർണ്ണം 10 ഗ്രാമിന് 50000-52000 വരെ തുടരാം.
രൂപയുടെ ശക്തമായ തിരിച്ചുവരവ് സ്വർണം വിലകുറഞ്ഞു
Stimulus Package കൊണ്ട് ഓഹരി വിപണിയിൽ ഉയർച്ച ഉണ്ടായിയെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പക്ഷേ, ഇത് യഥാർത്ഥ വേഗതയല്ല. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ രൂപയുടെ കരുത്ത് കൂടിയതാണ് സ്വർണ വില കുറയാൻ കാരണമായത്. നിലവിൽ ഒരു ഡോളറിന് 73-74 രൂപ വരെയാണ് രൂപ. കൊറോണയുടെ ആക്രമണം കാരണം ഇത് ഒരു ഡോളറിന് 78 രൂപ എന്ന പരിധിയിലെത്തിയിരുന്നു. രൂപയുടെ ശക്തമായ തിരിച്ചുവരവ് കാരണം സ്വർണ വില കുറഞ്ഞു. ഡോളറിന്റെ വില വർദ്ധിക്കുകയാണെങ്കിൽ വർദ്ധിക്കുകയാണെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ, സ്വർണ്ണത്തിന്റെ വിലയിൽ ശക്തമായ വർധനവ് വരും. അടുത്ത വർഷത്തോടെ പത്ത് ഗ്രാമിന് 60,000 മുതൽ 70,000 രൂപ വരെ സ്വർണ്ണവില (Gold Price) എത്തിച്ചേരാം.
Also read: Post Office savings പദ്ധതികളില് പണം നിക്ഷേപിക്കാം, Bank നിക്ഷേപത്തേക്കാൾ ലാഭകരം
പെട്ടെന്നുള്ള കുതിച്ചുചാട്ടം ഉണ്ടാകും
2020 ഓഗസ്റ്റ് 7 ന് സ്വർണ വില (Gold Price) വിപണിയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 56254 ലെത്തി. അതേ ദിവസം വെള്ളിയും കിലോയ്ക്ക് 76008 രൂപയിലെത്തിയിരുന്നു. സ്വർണത്തിന്റെ വില പല ഫാക്ടറികളെയും ആശ്രയിച്ചിരിക്കുന്നു അതുകൊണ്ടുതന്നെ സ്വർണ വില കുറഞ്ഞേക്കാമെന്നും അനുമാനമുണ്ട്. ഈ അനുമാനവും തെറ്റാണെന്ന് തെളിയിക്കാൻ സാധിക്കും. Lock down ന് ശേഷം ലോകം മുഴുവൻ വീണ്ടും unlock ആകുകയാണ്. ഒപ്പം എല്ലാ രാജ്യങ്ങളും അവരവരുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. അടുത്ത വർഷം, ഡോളർ ശക്തിപ്പെടുന്നതോടെ സ്വർണത്തിന്റെ വില പെട്ടെന്ന് വർദ്ധിച്ചേക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.