Year Ender 2023: ഓൺലൈനിൽ വൈറലായ ഈ വർഷത്തെ അ‍ഞ്ച് സംഭവങ്ങൾ ഇവയാണ്

Viral News Of 2023: ശ്രദ്ധേയമായ പ്രസ്താവനകൾ മുതൽ വൈറൽ ട്രെൻഡുകൾ വരെ, ഡിജിറ്റൽ ലോകം വൈറലാക്കി.

Written by - Zee Malayalam News Desk | Last Updated : Dec 21, 2023, 05:50 PM IST
  • രാജ്യ തലസ്ഥാനത്തെ ഒരു സുപ്രധാന പൊതുഗതാഗത സംവിധാനമായ ഡൽഹി മെട്രോ, വൈവിധ്യമാർന്ന വീഡിയോകളുടെ ഒരു പ്ലാറ്റ്ഫോമായി മാറി
  • കപ്പിൾസ് വീഡിയോകൾ മുതൽ യാത്രക്കാർ തമ്മിലുള്ള വഴക്കുകൾ വരെ ഡൽഹി മെട്രോയിലെ യാത്രകൾ പലപ്പോഴും വൈറലായി
  • മെട്രോയിൽ നിന്നുള്ള ഈ കൗതുകകരമായ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്ന പേജുകൾ വരെ ആരംഭിച്ചു
  • ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Year Ender 2023: ഓൺലൈനിൽ വൈറലായ ഈ വർഷത്തെ അ‍ഞ്ച് സംഭവങ്ങൾ ഇവയാണ്

2023-ൽ എല്ലാവരെയും ആകർഷിക്കുന്ന കൗതുകകരമായ നിമിഷങ്ങൾ ഇന്റർനെറ്റിൽ വൈറലായിരുന്നു. ശ്രദ്ധേയമായ പ്രസ്താവനകൾ മുതൽ വൈറൽ ട്രെൻഡുകൾ വരെ, ഡിജിറ്റൽ ലോകം വൈറലാക്കി. 2023-ൽ ഇന്റർനെറ്റിനെ ഇളക്കിമറിച്ച പ്രധാന നിമിഷങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

നാരായണ മൂർത്തിയുടെ ആഴ്ചയിൽ 70 മണിക്കൂർ ജോലിയെന്ന പ്രസ്താവന

ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻആർ നാരായണ മൂർത്തി, അതിവേഗം പുരോഗമിക്കുന്ന സമ്പദ്‌വ്യവസ്ഥകളുമായി മത്സരിക്കാൻ ഇന്ത്യയിലെ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു. ആഗോളതലത്തിൽ ഇന്ത്യയുടെ താരതമ്യേന കുറഞ്ഞ തൊഴിൽ ഉൽപ്പാദനക്ഷമത മൂർത്തി ഉയർത്തിക്കാട്ടി, യുവാക്കൾക്കിടയിൽ അർപ്പണബോധം വർധിപ്പിക്കണമെന്ന് വാദിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ നിർദ്ദേശം തർക്കത്തിന് കാരണമായി, നീണ്ട മണിക്കൂറുകൾ ജോലി ചെയ്യുന്നത് യഥാർത്ഥത്തിൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് പകരം കുറയ്ക്കുമെന്ന് പലരും വാദിച്ചു.

ഡൽഹി മെട്രോ

രാജ്യ തലസ്ഥാനത്തെ ഒരു സുപ്രധാന പൊതുഗതാഗത സംവിധാനമായ ഡൽഹി മെട്രോ, വൈവിധ്യമാർന്ന വീഡിയോകളുടെ ഒരു പ്ലാറ്റ്ഫോമായി മാറി. കപ്പിൾസ് വീഡിയോകൾ മുതൽ യാത്രക്കാർ തമ്മിലുള്ള വഴക്കുകൾ വരെ ഡൽഹി മെട്രോയിലെ യാത്രകൾ പലപ്പോഴും വൈറലായി. മെട്രോയിൽ നിന്നുള്ള ഈ കൗതുകകരമായ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്ന പേജുകൾ വരെ ആരംഭിച്ചു.

ഐസിസി ലോകകപ്പ് 

2023ൽ ഐസിസി ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിച്ചു, ഇത് രാജ്യത്തെ കായിക ആവേശത്തിലാഴ്ത്തി. 10 സ്റ്റേഡിയങ്ങളിലായി ആറാഴ്ച നീണ്ടുനിന്ന ടൂർണമെന്റ് അതിന്റെ ആവേശകരമായ മത്സരങ്ങളും അവിസ്മരണീയ നിമിഷങ്ങളും കൊണ്ട് ആഗോള പ്രേക്ഷകരെ ആകർഷിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചുകൊണ്ട് ലോകകപ്പ് ഇന്റർനെറ്റിൽ ട്രെൻഡിങ്ങായി ഉയർന്നു. അഹമ്മദാബാദിൽ നടന്ന ഇന്ത്യ - ഓസ്‌ട്രേലിയ ഫൈനൽ മത്സരം, ഇന്ത്യയുടെ 10 മത്സര വിജയങ്ങൾക്കിടയിലും, ഇന്ത്യയുടെ ഹൃദയഭേദകമായ തോൽവിയിൽ കലാശിച്ചു. ആരാധകരെ തകർത്ത നിമിഷമായി മാറി.

'ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ' ട്രെൻഡ്

"ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ" എന്ന ട്രെൻഡ് വർഷാവസാനത്തിൽ ഇന്റർനെറ്റിനെ ഇളക്കിമറിച്ചു. ഡൽഹിയിലെ ഒരു ബൊട്ടീക് ഉടമയായ ജാസ്മീൻ കൗറിൽ നിന്ന് ഉത്ഭവിച്ച ഈ ട്രെൻഡ്, "സോ ബ്യൂട്ടിഫുൾ, സോ എല​ഗന്റ്, ജസ്റ്റ് ലുക്കിങ് ലൈക് എ വൗ" എന്ന വാചകം ഉപയോഗിച്ച് അവരുടെ ബൊട്ടീക്കിലെ ഉത്പന്നങ്ങൾ പരിചയപ്പെടുത്തി ഇൻസ്റ്റാഗ്രാമിൽ പ്രമോട്ട് ചെയ്തതിന് ശേഷമാണ് ഈ ട്രെൻഡ് വൈറലായത്. ഇൻസ്റ്റാഗ്രാമിലുടനീളം അവരുടെ വാക്കുകൾ വൈറലായതോടെ കൗർ ഒറ്റരാത്രികൊണ്ട് പ്രശസ്തി നേടി. ദീപിക പദുക്കോൺ, നിക്ക് ജോനാസ് തുടങ്ങിയ സെലിബ്രിറ്റികൾ മുതൽ അമുൽ, റെയിൽവേ മന്ത്രാലയം തുടങ്ങിയ ബ്രാൻഡുകൾ വരെ എല്ലാവരും ഈ ട്രെൻഡ് ഏറ്റെടുത്തു. 2023-ൽ ​ഗൂ​ഗിളിൽ ഏറ്റവുമധികം തിരഞ്ഞ മീമുകളിൽ ഒന്നായി "ജസ്റ്റ് ലുക്കിംഗ് എ വൗ" മാറി.

ഓറി ഇന്റർനെറ്റിന്റെ പ്രിയപ്പെട്ട വ്യക്തിത്വം

'ഓറി' എന്നറിയപ്പെടുന്ന ഓർഹാൻ അവട്രാമണി ഈ വർഷം ഇന്റർനെറ്റിലെ താരപദവിയിലേക്ക് അതിവേഗം ഉയർന്നു. ബോളിവുഡ് താരങ്ങളുടെ അടുത്ത സുഹൃത്തായ ഓറി, ജാൻവി കപൂർ, നൈസ ദേവ്ഗൺ, സാറാ അലി ഖാൻ തുടങ്ങിയ താരങ്ങൾക്കൊപ്പം പതിവായി പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ നിഗൂഢ വ്യക്തിത്വവും "ഐയാം ലിവിങ് ഐയാം എ ലിവ‍ർ" എന്ന പ്രസ്താവനയും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ജിജ്ഞാസയെ പുതിയ തലങ്ങളിലേക്ക് എത്തിച്ചു. ഓറി ഡിജിറ്റൽ സ്‌പെയ്‌സിലെ ശ്രദ്ധേയനായ വ്യക്തിയായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News