World AIDS Day 2022: ലോക എയ്ഡ്സ് ദിനം, ഈ ദിവസത്തിന്‍റെ ചരിത്രവും, പ്രാധാന്യവും അറിയാം, ഈ വര്‍ഷത്തെ പ്രമേയം ലക്ഷ്യമിടുന്നത് എന്താണ്

World AIDS Day 2022: ഈ വർഷം ലോക എയ്ഡ്‌സ് ദിനാചരണത്തിന്‍റെ  പ്രമേയം 'Equalize' ആണ്. വലിയ ആശയം ഉള്‍ക്കൊള്ളുന്ന ഒരു കൊച്ച വാക്ക്. 

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 06:54 PM IST
  • HIV അല്ലെങ്കില്‍ AIDS ബാധ ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല, വളരെയേറെ പേരെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന ഒന്നാണ്. HIV ബാധ വെളിപ്പെട്ടാല്‍ രോഗികളെ ഒറ്റപ്പെടുത്തുന്ന സമൂഹത്തെ ഇന്നും നമുക്ക് കാണുവാന്‍ സാധിക്കും.
World AIDS Day 2022:  ലോക എയ്ഡ്സ് ദിനം, ഈ ദിവസത്തിന്‍റെ ചരിത്രവും, പ്രാധാന്യവും അറിയാം, ഈ വര്‍ഷത്തെ പ്രമേയം ലക്ഷ്യമിടുന്നത് എന്താണ്

World AIDS Day 2022: ഡിസംബർ 1 ലോക എയ്ഡ്സ് ദിനമാണ് (World AIDS Day). എയ്ഡ്സിനെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന  ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നതിന് തുടക്കമിട്ടത്. 

HIV അല്ലെങ്കില്‍ AIDS ബാധ ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല, വളരെയേറെ പേരെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന ഒന്നാണ്.  HIV ബാധ വെളിപ്പെട്ടാല്‍ രോഗികളെ ഒറ്റപ്പെടുത്തുന്ന സമൂഹത്തെ ഇന്നും നമുക്ക് കാണുവാന്‍ സാധിക്കും. രോഗബാധിതരോടുള്ള വിവേചനവും സാമൂഹിക നിന്ദയും അവഗണനയും അവരെ കൂടുതല്‍ മാനസികമായി തളര്‍ത്തുകയും രോഗത്തെ നേരിടാനുള്ള മനോധൈര്യം  നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ഈ വര്‍ഷവും ഡിസംബര്‍ 1 ന്  എയ്ഡ്സ് ദിനമായി ആചരിയ്ക്കുകയാണ്.  ലോക  എയ്ഡ്സ് ദിനത്തിന്‍റെ ചരിത്രം, പ്രാധാന്യം, ഈ വര്‍ഷത്തെ തീം എന്നിവയെക്കുറിച്ച് കൂടുതലറിയാം. 

1988-ലാണ് ആദ്യമായി എയ്ഡ്സ് ദിനം ആചരിയ്ക്കുന്നതിന് തുടക്കമിട്ടത്.  ലോകാരോഗ്യ സംഘടനയിലെ രണ്ട് പൊതു വിവര ഓഫീസർമാരായ ജെയിംസ് ഡബ്ല്യു. ബണ്ണും തോമസ് നെറ്ററും ചേർന്നാണ് ഈ ദിനം രൂപീകരിച്ചത്. ദേശീയ-പ്രാദേശിക സർക്കാരുകൾ, അന്താരാഷ്‌ട്ര സംഘടനകൾ, വ്യക്തികൾ എന്നിവയ്‌ക്കിടയിൽ എയ്‌ഡ്‌സ് സംബന്ധിച്ച  വിവരങ്ങൾ കൈമാറാൻ ഈ ദിനം ലക്ഷ്യമിടുന്നു.  
എച്ച്‌ഐവി പരിശോധന, പ്രതിരോധം, പരിചരണത്തിന്‍റെ ആവശ്യകത തുടങ്ങിയ കാര്യങ്ങളില്‍  ആളുകള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന്  എല്ലാ വര്‍ഷവും ഈ ദിവസം പ്രയോജനപ്പെടുത്തുന്നു. 

എല്ലാ വർഷവും, UN, ഗവൺമെന്‍റുകൾ, സിവിൽ സൊസൈറ്റി എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകൾ എന്നിവ  എച്ച്ഐവിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള കാമ്പെയ്‌നുകൾ നടത്തുന്നു. അതിനാല്‍ത്തന്നെ ഈ ദിവസത്തിന്‍റെ  പ്രാധാന്യത്തെക്കുറിച്ചും ഈ വർഷത്തെ പ്രമേയത്തെക്കുറിച്ചും അറിയേണ്ടത് പ്രധാനമാണ്.

World AIDS Day 2022: തീം

ഈ വർഷം ലോക എയ്ഡ്‌സ് ദിനാചരണത്തിന്‍റെ  പ്രമേയം 'Equalize' ആണ്. വലിയ ആശയം ഉള്‍ക്കൊള്ളുന്ന ഒരു കൊച്ച വാക്ക്.  UNAIDS അനുസരിച്ച്, എയ്ഡ്‌സ് അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തെ തടസ്സപ്പെടുത്തുന്ന അനീതികൾ ഇല്ലാതാക്കാൻ എല്ലാവരും പ്രവർത്തിക്കണം എന്നാണ് ഇതിനർത്ഥം.  ഈ രോഗത്തെ  "ഒരുമിച്ച് തടുത്തു നിർത്താം" എന്നാണ് ഈ പ്രമേയം നല്‍കിക്കൊണ്ട് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്. ഒപ്പം കൂട്ടായി നിൽക്കാം, അസമത്വങ്ങൾക്കെതിരെ പോരാടാം എന്നൊരു സന്ദേശം കൂടിയാണ്  ഈ വര്‍ഷം WHO നല്‍കുന്നത്.  
 
World AIDS Day 2022: പ്രാധാന്യം

2021 അവസാനത്തോടെ ലോകത്ത് ഏകദേശം 38.4 ദശലക്ഷം ആളുകൾക്ക് HIV ബാധിച്ചിട്ടുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവരിൽ മൂന്നിൽ രണ്ടും (25.6 ദശലക്ഷം) ആഫ്രിക്കൻ മേഖലയിലാണ്. യുകെയിൽ ഓരോ വർഷവും 4,139-ലധികം ആളുകൾക്ക് എച്ച്‌ഐവി സ്ഥിരീകരിയ്ക്കുന്നു.  WHO, സര്‍ക്കാരുകള്‍, സന്നദ്ധ സംഘടനകള്‍ മുതലയവ ഇത്രയേറെ ബോധവത്ക്കരണ പരിപാടികള്‍ നടപ്പാക്കിയിട്ടും  ഈ രോഗത്തെ പിടിച്ചുകെട്ടാന്‍ നമുക്കാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News