ബംഗാളില്‍ ആശുപത്രി കെട്ടിടത്തിന് തീപിടുത്തം:രണ്ട് മരണം,അന്‍പതിലേറെ പേര്‍ക്ക് പരിക്ക്

ബംഗാളില്‍ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച്‌ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ബെഹ്റാംപൂര്‍ മെഡിക്കല്‍ കോളജിലെ മൂന്നാം നിലയിലാണ് തീ പിടിച്ചത്. മൂന്ന് മണിക്കൂറുകളോളം തീ പടര്‍ന്നതിനെ തുടര്‍ന്ന് ആസ്പത്രി കെട്ടിടവും ഭാഗികമായി നശിച്ചു. ഉടന്‍ തന്നെ അന്ഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

Last Updated : Aug 27, 2016, 06:11 PM IST
ബംഗാളില്‍ ആശുപത്രി കെട്ടിടത്തിന് തീപിടുത്തം:രണ്ട് മരണം,അന്‍പതിലേറെ പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: ബംഗാളില്‍ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച്‌ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ബെഹ്റാംപൂര്‍ മെഡിക്കല്‍ കോളജിലെ മൂന്നാം നിലയിലാണ് തീ പിടിച്ചത്. മൂന്ന് മണിക്കൂറുകളോളം തീ പടര്‍ന്നതിനെ തുടര്‍ന്ന് ആസ്പത്രി കെട്ടിടവും ഭാഗികമായി നശിച്ചു. ഉടന്‍ തന്നെ അന്ഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

ഇന്നുച്ചയോടെയാണ് സംഭവം. കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള മെഡിസിൻ ഡിപ്പാർട്മെന്റിലാണു തീപിടിത്തമുണ്ടായത്. സംഭവത്തില്‍, രണ്ട് സ്റ്റാഫ്‌ നേഴ്സുകളാണ് കൊല്ലപ്പെട്ടത്. കൂടാതെ കുട്ടികളുള്‍പ്പെടെ ചികിത്സയിലുണ്ടായ നിരവധി പേര്‍ക്ക് പൊളളലേല്‍ക്കുകയും ചെയ്തു. കടുത്ത പുക ശ്വസിച്ച് നിരവധി പേര്‍ കുഴഞ്ഞുവീണു.  ഷോർട് സർക്യൂട്ടാണു അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

Trending News