Weather Update on January 22, 2024: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞിനും തണുപ്പിനുമിടെയില്‍ മഴ പ്രശ്‌നം വർദ്ധിപ്പിച്ചു. കൊടും തണുപ്പിനിടെ പെയ്ത മഴ ദുരിതം വർദ്ധിപ്പിച്ചിരിയ്ക്കുകയാണ്. മഴ പെയ്തതോടെ താപനിലവീണ്ടും കുറഞ്ഞു.
കടുത്ത ശീതക്കാറ്റും മൂടല്‍ മഞ്ഞും മൂലം ഉത്തരേന്ത്യയിലെയും ജനങ്ങൾ അസ്ഥി മരവിപ്പിക്കുന്ന തണുപ്പിനെ അഭിമുഖീകരിക്കുകയാണ്. മൂടൽമഞ്ഞും മഴയും ട്രെയിൻ, വ്യോമ, റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഗതാഗത സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകുന്ന അവസ്ഥയാണ്.
തണുപ്പിനും മൂടൽമഞ്ഞിനുമിടയിൽ ഉത്തരേന്ത്യയില്‍ ദിവസം മുഴുവൻ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും കുറഞ്ഞ താപനില 6 ഡിഗ്രിയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, പരമാവധി താപനില 19 ഡിഗ്രിയിൽ എത്താം. ചൊവ്വാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയ കൂടിയ താപനില 19.5 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 6.9 ഡിഗ്രി സെൽഷ്യസുമാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. സീസൺ ശരാശരിയേക്കാൾ ഒരു ഡിഗ്രി കുറവായിരുന്നു കൂടിയതും കുറഞ്ഞതുമായ താപനില.
രാജ്യതലസ്ഥാനത്ത് പകൽ തണുപ്പും രാവിലെയും രാത്രിയും ഇടതൂർന്ന മൂടൽമഞ്ഞും അനുഭവപ്പെടുകയാണ്. IMD റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തവണ ജനുവരിയിൽ തലസ്ഥാനത്ത് അഞ്ച് ദിവസം കനത്ത തണുപ്പും ശീതതരംഗവും അനുഭവപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
അടുത്ത 3 ദിവസത്തേക്ക് ഈ സംസ്ഥാനങ്ങളിൽ കടുത്ത തണുപ്പ് തുടരും
ഉത്തരേന്ത്യയിൽ തണുത്ത കാലാവസ്ഥ ഇപ്പോഴും തുടരുകയാണ്, തണുപ്പിനെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസങ്ങളിൽ തണുപ്പിന് ശമനമുണ്ടാകില്ല എന്നാണ് IMD മുന്നറിയിപ്പില്‍ പറയുന്നത്. ശീത തരംഗവും ഒപ്പം ഇടതൂർന്ന മൂടൽമഞ്ഞും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.
കിഴക്കൻ ഉത്തർപ്രദേശിലെയും വടക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിലെയും ചില ഭാഗങ്ങളിൽ കുറഞ്ഞ താപനില 3-5 ഡിഗ്രി സെൽഷ്യസാണ്. അതേസമയം, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, തെക്കൻ ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമ മധ്യപ്രദേശ്, വടക്കുകിഴക്കൻ മധ്യപ്രദേശ്, ജാർഖണ്ഡ്, സബ്-ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും 6-10 ഡിഗ്രി സെൽഷ്യസാണ് താപനില. ബീഹാർ. ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, വടക്കൻ ഹരിയാന, രാജസ്ഥാൻ, പശ്ചിമ മധ്യപ്രദേശിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇത് സാധാരണയേക്കാൾ 3-5 ഡിഗ്രി സെൽഷ്യസ് കുറവാണെന്നും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഇത് സാധാരണമാണെന്നും ഐഎംഡി പറയുന്നു.വരും ദിവസങ്ങളില്‍ ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും കനത്ത തണുപ്പാണ് IMD മുന്നറിയിപ്പ് പ്രവചിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.