Viral Video: ട്രയൽ റൂമിൽ ഒളിഞ്ഞിരിക്കുന്ന ആളെ കണ്ടോ? വീഡിയോ കണ്ടാല്‍ ഞെട്ടും..!

Viral Video: പല തരത്തിലുള്ള വീഡിയോകൾ വൈറലാകാറുള്ള ഒരിടമാണ് സോഷ്യല്‍ മീഡിയ. ഇവിടെ ദിനവും പല തരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്.

Written by - Ajitha Kumari | Last Updated : Feb 21, 2022, 11:09 AM IST
  • പല തരത്തിലുള്ള വീഡിയോകൾ വൈറലാകാറുള്ള ഒരിടമാണ് സോഷ്യല്‍ മീഡിയ
  • ദിനവും പല തരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്
Viral Video: ട്രയൽ റൂമിൽ ഒളിഞ്ഞിരിക്കുന്ന ആളെ കണ്ടോ? വീഡിയോ കണ്ടാല്‍ ഞെട്ടും..!

Viral Video: പല തരത്തിലുള്ള വിചിത്രമായ വീഡിയോകൾ ഇടയ്ക്കിടെ വൈറലാകാറുള്ള ഒരിടമാണ് സോഷ്യല്‍ മീഡിയ. ഇവിടെ ദിനവും പല തരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്..  ഇതില്‍ കൂടുതലും പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകളായിരിക്കും. 

Also Read: പെരുമ്പാമ്പിൻ്റെ കുഞ്ഞിനെ തൂക്കിയെടുത്ത് പുള്ളിപ്പുലി..! സംഭവിച്ചത് കണ്ടാൽ ഞെട്ടും

ഇവിടെ നാം കാണുന്ന വീഡിയോകള്‍ (Viral Video) നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യുന്ന വീഡിയോകളാണ്.  എന്തായാലും അത്തരത്തിലുള്ള എന്നാല്‍ ഭയാനകമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Also Read: Viral Video: ഒന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചതാ.. പിന്നെ സംഭവിച്ചത്..!

പല വ്യാപാര സ്ഥാപനങ്ങളിലേയും ട്രയൽ റൂമിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട് അല്ലെ? അതായത് അവിടെ ഉപഭോക്താക്കള്‍ അറിയാതെ ക്യാമറ വയ്ക്കുന്ന നിരവധി സംഭവങ്ങളെക്കുറിച്ച് കേള്‍ക്കാറുണ്ട്. പക്ഷേ ട്രയൽ റൂമിൽ ഇങ്ങനൊരു ആള്‍ ഒളിച്ചിരിക്കുന്ന സംഭവം നിങ്ങള്‍ ആദ്യമായിട്ടായിരിക്കും കേട്ടിട്ടും കണ്ടിട്ടും ഉണ്ടാവുക അല്ലെ? 

Also Read: Viral Video: മെട്രോ ട്രെയിനില്‍ സീറ്റിനായി യുവാവ് കണ്ടെത്തിയ ഐഡിയ നോക്കൂ, നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു വരി മുഴുവന്‍ കാലി...!!

ഈ ട്രയൽ റൂമില്‍ ഒളിഞ്ഞിരിക്കുന്നത് ആരാണെന്ന് അറിയണ്ടേ? അത് മറ്റാരുമല്ല കേട്ടോ ഒരു വലിയ പെരുമ്പാമ്പ്‌ ആയിരുന്നു.  ഇങ്ങനൊരു വാർത്ത കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും അല്ലെ എന്നാല്‍ ഈ വീഡിയോ (Viral Video) കാണുമ്പോള്‍ മനസിലാകും.  ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വീഡിയോ കാണാം...

 

Also Read: Viral Video: ഇതെന്താ പ്രീ-വെഡിങ് ഷൂട്ടോ..? മൂർഖന്മാർ മുഖാമുഖം..!

വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഒരു തുണിക്കടയിലെ ട്രയൽ റൂമിൽ ഒരു പെരുമ്പാമ്പ്‌ ഒളിഞ്ഞിരിക്കുന്നത്.  ഇതിന്റെ വീഡിയോ (Viral Video) സോഷ്യൽ വെബ്‌സൈറ്റുകളിൽ ഇപ്പോള്‍ വൈറലാകുകയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് തന്റെ പോസ്റ്റിലൂടെ  ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  ട്രയൽ റൂമിൽ എന്തോ വിചിത്രമായ ശബ്ദം കേട്ടതിനെ തുടര്‍ന്ന്  ആരോ അറിയച്ചതിനെ തുടര്‍ന്നാണ് റെസ്ക്യുസംഘത്തെ വിളിച്ചു വരുത്തിയത്.  ഈ റെസ്ക്യു സംഘമാണ് സീലിങ്ങില്‍ ഒളിഞ്ഞിരുന്ന ആളെ പുറത്തിറക്കിയത്.  ഇത് എപ്പോള്‍ എങ്ങനെ ഇവിടെ കയറിപ്പറ്റിയെന്ന് ആര്‍ക്കും അറിയില്ല. 

Also Read: Viral Video: അമ്മ നൽകിയ ഭക്ഷണം വലിച്ചെറിഞ്ഞ് മകൻ! മര്യാദ പഠിപ്പിച്ച് വളർത്തുനായ

വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും സീലിങ്ങിൽ നിന്നും റെസ്ക്യൂ സംഘം പരുമ്പാമ്പിനെ താഴേക്ക് വലിച്ചിട്ടപ്പോൾ അവരടുത്തേക്ക് വായും തുറന്ന് ചാടിവീഴുന്ന പാമ്പിനെ. എന്തായാലും വളരെ ബുദ്ധിപരമായ നീക്കത്തിലൂടെ റെസ്ക്യൂ സംഘം പെരുമ്പാമ്പിനെ കീഴടക്കുകയായിരുന്നു. വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 18.9k വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News