Viral Video: കുട്ടിക്ക് കളിക്കാൻ കൊടുത്തത് പാമ്പിനെ, വീഡിയോ കണ്ടാൽ ഞെട്ടും!

Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ട് ചിലർ രോഷാകുലരായി. ഇതൊരു ആന മണ്ടത്തരമാണെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.  വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നതിന് പകരം മാതാപിതാക്കൾ കുട്ടികളോട് കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കമന്റുകളുണ്ട്.

Written by - Ajitha Kumari | Last Updated : Jan 29, 2022, 06:05 PM IST
  • ഒരു ഭയാനകമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
  • സോഷ്യൽ മീഡിയ ലോകത്ത് പലപ്പോഴും ഇത്തരം വീഡിയോകൾ വൈറലാകാറുണ്ട്
Viral Video: കുട്ടിക്ക് കളിക്കാൻ കൊടുത്തത് പാമ്പിനെ, വീഡിയോ കണ്ടാൽ ഞെട്ടും!

Viral Video: സോഷ്യൽ മീഡിയ ലോകത്ത് പലപ്പോഴും ഇത്തരം വീഡിയോകൾ വൈറലാകാറുണ്ട്.  ഇത്തരം വീഡിയോകൾ കണ്ടാൽ ആളുകൾക്ക് സ്വന്തം കണ്ണിനെ തന്നെ വിശ്വസിക്കാൻ കഴിയില്ല ഒപ്പം ചിന്തയിൽ മുഴുകുകയും ചെയ്യും.   അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ കാണുന്നവർ മൂക്കത്ത് കൈ വച്ചുപോകുകയാണ്. വൈറലാകുന്ന വീഡിയോയിൽ (Viral Video) ഒരു കൊച്ചുകുട്ടി പച്ച നിറത്തിലുള്ള പാമ്പിനൊപ്പം (Kid playing with snake) കളിക്കുന്നത് കാണാം.

ഇത് ശരിക്കും അതിശയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്. പാമ്പ് എത്ര അപകടകാരിയാണെന്ന് നിങ്ങൾക്ക് വീഡിയോയിൽ (Viral Video) കാണാൻ കഴിയും. ഈ വീഡിയോ കണ്ട് ചിലർ രോഷാകുലരായിട്ടുണ്ട്. ഇത് തികച്ചും മണ്ടത്തരമാണെന്ന് ആളുകൾ കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.  മാത്രമല്ല ഇത്തരം വീഡിയോകളെടുത്ത് സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നതിന് പകരം മാതാപിതാക്കൾ കുട്ടികളോട് കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കമന്റുകളുണ്ട്.

Also Read: Viral Video: കൂറ്റൻ രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് യുവാവ്..! 

കുറച്ച് നിമിഷങ്ങൾ ദൈർഘ്യമുള്ള ഈ വീഡിയോ ക്ലിപ്പ് കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.  വൈറലാകുന്ന വീഡിയോയിൽ (Viral Video) ഒരു കുട്ടി നിൽക്കുന്നതും അവന്റെ കൈയിൽ ഒരു പച്ച പാമ്പും കാണാം. മാത്രമല്ല കുട്ടിയുടെ കയ്യിലിരിക്കുന്ന പാമ്പ് ചിലപ്പോൾ പുറകോട്ട് ചിലപ്പോൾ അവന്റെ തലയ്ക്ക് മുകളിലോട്ട് അങ്ങനെ ചലിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാം.  എന്നാൽ എല്ലാവരെയും കൂടുതൽ ഞെട്ടിക്കുന്നത് കുട്ടിയുടെ മുഖത്തെ ഭാവമാണ്.  ഒരു കൂസലുമില്ലാതെ ചിരിച്ചുകൊണ്ട് നിൽക്കുകയാണ് കുട്ടി. 

Also Read: Janhvi Kapoor: പുഷ്പയിലെ പാട്ടിനൊപ്പം ജാൻവിയുടെ ടങ്ക് ട്വിസ്റ്റ്, വീഡിയോ വൈറൽ

ശരിക്കും പറഞ്ഞാൽ പാമ്പിനെ ഒരു കളിപ്പാട്ടം പോലെയാണ് അവൻ കയ്യിൽ വച്ച് കളിക്കുന്നത്. ഇത് കാണുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ഈ കാഴ്ച തികച്ചും അതിശയിപ്പിക്കുന്നതാണ്. വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)

Also Read: Video Viral: രണ്ട് പൂച്ചകൾ ചേർന്നാൽ ഒരു 'ഹൃദയം' ഉണ്ടാക്കാമോ?

കുട്ടിയുടെയും പാമ്പിന്റെയും അത്ഭുതകരമായ ഈ വീഡിയോ (Viral Video) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ snake._.world എന്ന അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ജനുവരി 14 ന് അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഇതുവരെ 28 ആയിരത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്. അതേസമയം നിരവധി പേർവീഡിയോയ്ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ കണ്ടതോടെ മിക്ക ഉപയോക്താക്കളും രോഷാകുലരാണ്. പാമ്പ് കളിപ്പാട്ടമല്ല കുട്ടികൾക്ക് കൊടുക്കാൻ എന്നിങ്ങനെ നിരവധി കമന്റുകൾ വന്നിട്ടുണ്ട്.   

Also Read: Viral Video| മരണ മാസായ സംഭവം: ജെസിബിയിൽ കല്യാണ പന്തലിലേക്ക് പോയ ചെക്കൻറെയും പെണ്ണിൻറെയും വീഡിയോ

ഒരു ഉപയോക്താവ് പറഞ്ഞത്  ഇത് പച്ച മരങ്ങളിലുള്ള ബോവ പാമ്പാണെന്ന് കരുതുന്നുവെന്നാണ്. ഇവ കടിക്കുന്നവയാണ്. അതുകൊണ്ടുതന്നെ കുട്ടിയെ ഇത്തരം പാമ്പുകളോടൊപ്പം കളിക്കാൻ അനുവദിക്കരുതെന്നും സൂചിപ്പിക്കുന്നുണ്ട്. എന്തായാലും പാമ്പുകൾ കളിക്കാനുള്ളതല്ലയെന്നത് സത്യമായ കാര്യം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News