Viral Video: നിമിഷങ്ങൾക്കുള്ളിൽ നിറം മാറുന്ന ഓന്ത്..! മനോഹരമായ വീഡിയോ വൈറലാകുന്നു

Chamaeleon Changing Color: ഈ വീഡിയോ 45 സെക്കൻഡ് മാത്രമേയുള്ളു. ഇതിൽ 5 വ്യത്യസ്ത നിറങ്ങളിലുള്ള സ്ട്രോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച്  നീളമുള്ള വടി ഉണ്ടാക്കിയിരിക്കുകയാണ്. ഇതിലൂടെ ഓന്ത് കയറുമ്പോൾ ഉണ്ടാകുന്ന മനോഹര ദൃശ്യമാണ് വൈറലാകുന്നത്.  

Written by - Ajitha Kumari | Last Updated : Feb 6, 2023, 12:46 PM IST
  • ഓന്ത് നിമിഷങ്ങൾക്കുള്ളിൽ നിറം മാറുന്നത് കണ്ടിട്ടുണ്ടോ?
  • ഓന്തുകളെപ്പോലെ നിറംമാറുന്ന മനുഷ്യരുമുണ്ട്
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
Viral Video: നിമിഷങ്ങൾക്കുള്ളിൽ നിറം മാറുന്ന ഓന്ത്..! മനോഹരമായ  വീഡിയോ വൈറലാകുന്നു

Viral Video: ഓന്ത് നിറം മാറുമെന്നത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ് അല്ലെ? ഉരഗ വർഗ്ഗത്തിൽ പെടുന്ന പല്ലികളുടെ കുടുംബത്തിലെ ഒരു ജീവിയാണ് ഓന്ത്.  ഇതിന് നിൽക്കുന്ന പ്രതലത്തിന്റെ നിറത്തിനനുസരിച്ച്സ്വയം നിറം മാറാനുള്ള കഴിവുണ്ട്. ഇവയുടെ വിരലുകൾ മുന്നിലേയ്ക്കും രണ്ടെണ്ണം പിന്നിലേയ്ക്കും തിരിഞ്ഞിരിക്കും.  കണ്ണുകൾ ഒരുമിച്ചല്ലാതെ പ്രത്യേകമായി ചലിപ്പിക്കാനല്ല കഴിവും ഓന്തിനുണ്ട്. ദൃശ്യമാകുന്ന വസ്തുക്കളുടെ അകലം മനസ്സിലാക്കാനുള്ള കഴിവും കണ്ണുകൾക്കുണ്ട്. നാക്കുകൾ നീളമുള്ളതും വേഗത്തിൽ പുറത്തേയ്ക്കുനീട്ടി ഇരയെപ്പിടിക്കാൻ സാധിക്കുന്നതുമാണ്.  ഓന്തിന്റെ ശിരസ്സിൽ കൊമ്പോ വരമ്പുകളോ പോലുള്ള ഭാഗങ്ങളുണ്ടാകും.  ചെറുപ്പത്തിൽ ഇതൊക്കെ കേൽക്കുമ്പോൾ ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്നറിയാൻ നമുക്ക് വലിയ ആകാംക്ഷയുണ്ടായിരുന്നു അല്ലെ.

Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു!

ഓന്തുകൾ പല തവണ നിറം മാറുന്നത് കണ്ടിട്ടുണ്ടെങ്കിലും നിമിഷങ്ങൾക്കുള്ളിൽ പലതവണ നിറം മാറുന്നത് ആരും കണ്ടിട്ടുണ്ടാവില്ല അല്ലെ..  എന്നാൽ ഈ വീഡിയോ കണ്ടു നോക്കൂ. അടുത്ത ദിവസങ്ങളിലായി ഇന്റർനെറ്റിൽ വൈറലാകുകയും തരംഗം സൃഷ്ടിക്കുകയും ചെയ്യുകയാണ് ഈ വീഡിയോ.  അതായത് ഒരു ഓന്ത് നിമിഷങ്ങൾക്കുള്ളിൽ പലതവണ നിറം മാറുന്നത് ഇതിലൂടെ നിങ്ങൾക്ക് കാണാം.  ചിലപ്പോൾ പച്ച, നീല, മഞ്ഞ, ചുവപ്പ്, പിങ്ക് എന്നിങ്ങനെ കൂളായി ആള് നിറം മാറുകയാണ്.  വീഡിയോ കാണാം...

Also Read: Viral Video: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ

Also Read: Bollywood: വിവാഹത്തിന് ശേഷവും അവിഹിത ബന്ധം പുലർത്തിയ ബോളിവുഡ് താരങ്ങളാണ് ഇവർ!

വീഡിയോ കുറച്ചു പഴക്കമുളളതാണെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  videoventure81 എന്ന youtube ലൂടെ 'It's changing colors like politicians' എന്ന അടിക്കുറിപ്പോടെയാണ്‌ . ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 4.5 k വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും ലഭിക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News