Viral Video: അമ്മ തല്ലുമെന്ന് ടീച്ചറോട് പരാതി പറയുന്ന കുട്ടി..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും അമ്മ തല്ലുന്നതിനെപ്പറ്റി തന്റെ ടീച്ചറോട് പരാതി പറയുന്ന കുട്ടിയെ.  വീഡിയോ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും.  

Written by - Ajitha Kumari | Last Updated : Jan 17, 2023, 03:19 PM IST
  • വീഡിയോയിൽ കുട്ടിയും ടീച്ചറുമായുള്ള സംഭാഷണമാണ്
  • വീഡിയോ കുറച്ചു പഴയതാണെങ്കിലും കാണുമ്പോൾ നമുക്ക് ഒന്നുകൂടി കാണാൻ തോന്നും
Viral Video: അമ്മ തല്ലുമെന്ന് ടീച്ചറോട് പരാതി പറയുന്ന കുട്ടി..! വീഡിയോ വൈറൽ

Viral Video: പലതരത്തിലുള്ള വിഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്തു തരത്തിലുള്ള വീഡിയോ എപ്പോൾ ഇവിടെ പങ്കുവെക്കും എന്നോന്നും  ആർക്കും പ്രവചിക്കാൻ കഴിയില്ല.   ഇവിടെ പങ്കുവെയ്ക്കുന്ന വീഡിയോ കാണുമ്പോൾ നമുക്ക് പലതരത്തിലുള്ള ഫീലിംഗ്സ് ആണ് ഉണ്ടാവുക.  അത് ഭയം മുതൽ പൊട്ടിച്ചിരി, കണ്ണ് നനയുക എന്നിങ്ങനെ പല തരത്തിലുള്ള ഭാവങ്ങളുടെ ആയിരിക്കും.   ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് ഒരു രസകരമായ ക്യൂട്ട് ആയ ഒരു പെൺകുട്ടിയുടേതാണ്.  വീഡിയോ കണ്ടാൽ നമുക്ക് അറിയാതെ ചിരി വരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അത്രയ്ക്ക് രസകരമാണ് വീഡിയോ എന്നതിൽ സംശയം വേണ്ട. 

Also Read: Viral Video: താലി ചാർത്തുന്നതിനിടയിൽ വരന് ചുടുചുംബനം നല്‍കി വധു... നാണത്തോടെ വരൻ..! വീഡിയോ വൈറൽ

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ക്‌ളാസും കുറെ കുട്ടികളെയും.  അതിനിടയ്ക്ക് ടീച്ചറും കുട്ടിയും തമ്മിൽ നടക്കുന്ന സംഭാഷണമാണ് വീഡിയോയ്ക്ക് ആധാരം.  കുട്ടിയോട് അദ്ധ്യാപിക ചോദിക്കുന്നുണ്ട് 'അമ്മ എന്താണ് ചെയ്യുന്നതെന്ന്? അതിന് കുട്ടി പറയുന്ന മറുപടിയാണ് വൈറലാകുന്നത്.   അത്രയ്ക്കും രസമാണ് കുട്ടിയുടെ മറുപടി.  'അമ്മ ജോലി ചെയ്യുന്നുണ്ടോ അതോ വീട്ടമ്മയാണോ എന്നൊക്കെ ഉദ്ദേശിച്ചാണ് അദ്ധ്യാപിക കുട്ടിയോട്  ചോദിച്ചതെങ്കിലും കുട്ടിയ്ക്ക് പറയാൻ ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളു.  അത് മറ്റൊന്നുമല്ല 'അമ്മ എന്ത് ചെയ്യുന്നുവെന്ന ചോദ്യത്തിന് ആ കുഞ്ഞു മനസ്സിൽ തോന്നിയ ഉത്തരം അടിക്കുമെന്നാണ്.. ടീച്ചറിന്റെ അടുത്തചോദ്യം 'ആരെ..?' എന്നായിരുന്നു അതിന് മറുപടി 'തന്നെ' എന്നായിരുന്നു.  അടുത്ത ചോദ്യത്തിന്റെ ഉത്തരമാണ് രസകരം.   അതായത് ടീച്ചർ ചോദിക്കുന്നുണ്ട് 'എങ്ങനെ..?'  അപ്പോൾ കുട്ടി പറയുകയാണ് 'ഓടിച്ചിട്ട് തല്ലുമെന്ന്' കേൾക്കുമ്പോൾ നമുക്ക് അച്ചോടാ...ന്ന് തോന്നുമെങ്കിലും വീഡിയോ കാണുമ്പോൾ അറിയാതെ ചിരിച്ചുപോകും.    'അമ്മ ഓടിച്ചിട്ട് തള്ളുമെന്ന കാര്യം ആ കുട്ടി പറഞ്ഞപ്പോൾ ശരിക്കും കരയുന്നുണ്ടായിരുന്നു. വീഡിയോ കുറച്ചു പഴയതാണെങ്കിലും കാണുമ്പോൾ നമുക്ക് ഒന്നുകൂടി കാണാൻ തോന്നും, വീഡിയോ കാണാം...

Also Read: Mangal Margi 2023: ഇടവ രാശിയിൽ ചൊവ്വ നേർരേഖയിൽ; ഈ 4 രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി!

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Meemlogy (@meemlogy)

വീഡിയോ meemlogy എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വൈറലായത്.  വീഡിയോയ്ക്ക് ഇതുവരെ നിരവധി ലൈക്‌സും കമന്റുകളും വ്യൂസും  ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News