Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ചെയ്തത്, നാണിച്ച് മുഖം താഴ്ത്തി അമ്മായിയമ്മ..! വീഡിയോ വൈറൽ

Viral Video: വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോ പോസ്റ്റ് ചെയ്തയുടൻ തന്നെ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ഇതിൽ വരൻ ഒപ്പിച്ച പണി ഒന്ന് കാണേണ്ടത് തന്നെയാണ്.   

Written by - Ajitha Kumari | Last Updated : Sep 8, 2022, 11:46 PM IST
  • സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ചെയ്തത്
  • വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോ പോസ്റ്റ് ചെയ്തയുടൻ തന്നെ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്
  • വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം സൃഷിക്കാറുണ്ട്
Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ചെയ്തത്, നാണിച്ച് മുഖം താഴ്ത്തി അമ്മായിയമ്മ..! വീഡിയോ വൈറൽ

Viral Video: വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം സൃഷിക്കാറുണ്ട്. ഇത്തരം വീഡിയോകളിൽ വരനും വധുവും മാത്രമല്ല അവരുടെ ബന്ധുക്കളേയും കാണാൻ കഴിയും.  വധൂവരന്മാർ ചിലപ്പോൾ അവരുടേതായ ശൈലിയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റും എന്നാൽ മറ്റു ചിലപ്പോഴോ അവരുടെ ബന്ധുക്കൾ എന്തെങ്കിലും തമാശകൾ ഒപ്പിക്കുന്ന വീഡിയോയായിരിക്കും വൈറലാകുന്നത്. അത്തരത്തിൽ  വധൂവരന്മാരുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഇതിൽ വിവാഹത്തിന് ശേഷം വധുവിനെ സിന്ദൂരം അണിയിക്കുന്ന ചടങ്ങ് നടക്കുകയാണ്.  ഇവിടെ സിന്ദൂരം അണിയിക്കുന്നതിന് മുന്നേ വരൻ ഒപ്പിച്ച ഒരു കുസൃതിയാണ് കണ്ടുനിന്ന ബന്ധുക്കളെ പോലും ഞെട്ടിച്ചത്.   ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയ ആരാധകർ നിരവധി പ്രതികരണങ്ങളാണ് നൽകിയിരിക്കുന്നത്.  

Also Read: Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ 

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധൂവരന്മാർ വരണമാല്യം മുതലുള്ള എല്ലാ ചടങ്ങലുകളും പൂർത്തിയാക്കി നിൽക്കുകയാണ്.  ശേഷം പൂജാരി വധുവിന്റെ നെറുകയിൽ സിന്ദൂരം അണിയിക്കാൻ വരനോട് പറയുകയാണ്. ഇതുകേട്ട വരൻ കേട്ടപാതി കേൾക്കാത്ത പാതി ആദ്യം ചെയ്തത് എന്താണെന്ന് കണ്ടോ? ചടങ്ങിനായി എഴുന്നേൽക്കുന്ന വരൻ വധുവിനെ സിന്ദൂരം അണിയിക്കുന്നതിന് പകരം ആദ്യം നെറുകയിൽ ഉമ്മ വയ്ക്കുകയാണ്.  ശേഷമാണ് സിന്ദൂരം അണിയിച്ചത്.  വരന്റെ ഈ പ്രവൃത്തി കണ്ട് പൂജാരി മാത്രമല്ല ഒപ്പമുണ്ടായിരുന്ന അതിഥികൾ പോലും ഞെട്ടിപ്പോയി.  മാത്രമല്ല അടുത്തു നിന്ന അമ്മായിയമ്മയുടെ മുഖം നാണം കൊണ്ട് ചുവക്കുന്നതും നംജൂക്ക് കാണാൻ കഴിയും.   വീഡിയോ കാണാം...

Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by (@the_wedding_dance_india)

Also Read: തലയിണയ്ക്കടിയിൽ മൊബൈൽ വെച്ച് ഉറങ്ങാറുണ്ടോ? എന്നാൽ ഇന്നുതന്നെ ഈ ശീലം മാറ്റൂ! അല്ലെങ്കിൽ... 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പെട്ടെന്ന് വരൻ റൊമാന്റിക് ആകുന്നത്.  ഇതുകണ്ടുനിന്നവർക്ക് ഒരു നിമിഷം വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. വൈറലാകുന്ന ഈ വീഡിയോ the_wedding_dance_india എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വൈറലാകുന്നത്. വീഡിയോ ശരിക്കും വൈറലാകുകയാണ്.  വീഡിയോയ്ക്ക് ഇതുവരെ 3.1M വ്യൂസും 204k ലൈക്‌സും ലഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News