Bride Groom Viral Video: സോഷ്യൽ മീഡിയയിൽ പലപ്പോഴും വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ തരംഗം സൃഷ്ടിക്കാറുണ്ട്. ചിലപ്പോൾ വൈറലാകുന്നത് വിവാഹ ഘോഷയാത്രകളുടെ രസകരമായ വീഡിയോയായിരിക്കും എന്നാൽ ചിലപ്പോൾ വധുവിന്റെയും വരന്റെയും ഡാൻസ് വീഡിയോ ആയിരിക്കും.
Also Read: Viral Video: പെരുമ്പാമ്പിനെ തോളിലേറ്റി നൃത്തം ചെയ്ത് യുവാവ്
ഇന്നത്തെ വിവാഹങ്ങളിൽ വധുവിന്റേയും വരന്റെയും സ്റ്റൈൽ ഒന്ന് കാണേണ്ടത് തന്നെയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട് അതിൽ വിവാഹവേദിയിൽ കൂട്ടുകാർക്കൊപ്പം വധുവിനെ തന്റെ നൃത്തത്തിലൂടെ ഇമ്പ്രെസ്സ് ചെയ്യാൻ ശ്രമിക്കുന്ന വരനെ നിങ്ങൾക്ക് കാണാം. വരൻ പുഷ്പായിലെ ശ്രീവല്ലിക്ക് ചുവടുവച്ചപ്പോൾ വധുവിന്റെ മാത്രമല്ല അവിടെ കൂടിയിരുന്നവരുടെയും ഹൃദയം കീഴടക്കി എന്നുവേണം പറയാൻ.
Also Read: Viral Video: വിവാഹ വേദിയിൽ വധുവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ കണ്ടാൽ ഞെട്ടും
വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരണമാല്യം അണിഞ്ഞ ശേഷം വരന്റെ സുഹൃത്തുക്കളെല്ലാം വേദിയിൽ എത്തുന്നത്. പിന്നെ എല്ലാവരും ചേർന്ന് പുഷ്പയിലെ 'ശ്രീവല്ലി' പാട്ടിന് ചുവടുവയ്ക്കുന്നതും. ഇത് കണ്ടു നിൽക്കുന്ന വധുവിന്റെ സന്തോഷവും നിങ്ങൾക്ക് കാണാൻ കഴിയും. പുഷ്പ സിനിമ പുറത്തിറങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ശരിക്കും പറഞ്ഞാൽ അതിലെ പാട്ടിന്റെ ആവേശം ഇപ്പോഴും കെട്ടടങ്ങുന്നില്ല എന്നത് വലിയൊരുക്കി സത്യമാണ്. വീഡിയോ കാണാം...
വരന്റെയും സുഹൃത്തുക്കളുടെയും ഈ ഡാൻസ് വീഡിയോ കാണുന്ന എല്ലാവർക്കും വളരെ ഇഷ്ടപ്പെടുകയാണ്. ഈ വീഡിയോ navin_anna__fanpage എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 70.1k വ്യൂസും അയ്യായിരത്തിലധികം ലൈക്സും ആണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...