മഹാരാഷ്ട്ര: പ്രകൃതിയുടെ വന്യത യഥാർത്ഥത്തിൽ ആസ്വദിക്കാൻ പറ്റുക കാട്ടിൽ മാത്രമാണ്. മറക്കാനാവാത്ത ഒരുപാട് ചിത്രങ്ങൾ കാട് നമ്മളെ കാട്ടിത്തരും. അത്തരമൊരു ചിത്രമാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഹരിസാൽ കാട്ടിലായിരുന്നു സംഭവം.
ഐ.എഫ്.എസ് ഒാഫീസർ സുശാന്ത നന്ദയാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറലായി. സാധാരണ ഗതിയിൽ കരിമൂർഖനെ കാണുന്നത് തന്നെ അപൂർവ്വമാണ് അത്തരമൊരു ഘട്ടത്തിലാണ് പുതിയ ചിത്രം വൈറലായത്.
ALSO READ: Bengal Sea depression: സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്, ആന്ധ്രയിലും തമിഴ്‌നാട്ടിലും ജാഗ്രത
നിരവധി കമൻറുകളാണ് ചിത്രത്തിന് താഴെയായി വരുന്നത്. ഇന്ത്യൻ വൈൽഡ് ലൈഫ് എന്ന ഗ്രൂപ്പിലാണ് ചിത്രം ആദ്യമായി എത്തിയതെന്ന് എൻ.ഡി.ടീവി റിപ്പോർട്ട് ചെയ്യുന്നു. ഇണ ചേരുമ്പോഴല്ലാതെ മൂർഖൻ മാരെ കാണാൻ ആവില്ലെന്നാണ് ആളുകൾ പറയുന്നത്.
Blessings...
When three cobras bless you at the same time.
:Rajendra Semalkar. pic.twitter.com/EZCQTumTwT— Susanta Nanda IFS (@susantananda3) November 16, 2021
പലരും ദൈവീകമായി കൂടിയാണ് കാഴ്ചയെ കാണുന്നത്. ഉത്തരേന്ത്യൻ കാടുകളിലാണ് ഇത്തരം കരിമൂർഖനെ കൂടുതലായി കാണുന്നത്. വിഷം തുപ്പുന്ന വിഭാഗത്തിലെ പാമ്പുകൾ കൂടിയാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...