Vehicle scrappage policy: കാറ് വാങ്ങിക്കണമെന്നില്ല, വാങ്ങിക്കാനുദ്ദേശിച്ച കമ്പനിയിൽ നിന്നും വാടകയ്ക്കെടുക്കാം

12 മുതൽ 60 വരെ മാസത്തേക്ക് നിങ്ങൾക്ക് ഒരു കാർ വാടകക്ക് കിട്ടുക. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2021, 06:29 PM IST
  • കാറുപയോഗിക്കുന്നത് തന്നെ ചിലവേറിയ അവസ്ഥയിലെത്തിയ നിലയാണ്
  • എല്ലാ സുപ്രധാന കമ്പനികളും കാർ ലീസിങ്ങ് ഒാഫറുകൾ നൽകുന്നുണ്ട്
  • എറ്റവും ചെറിയ വിലക്ക് നാല് വർഷം മുതൽ കാലാവധിയിൽ നിങ്ങൾക്ക് കാർ ലഭ്യമാകും
Vehicle scrappage policy: കാറ് വാങ്ങിക്കണമെന്നില്ല, വാങ്ങിക്കാനുദ്ദേശിച്ച കമ്പനിയിൽ നിന്നും വാടകയ്ക്കെടുക്കാം

ന്യൂഡൽഹി: കേന്ദ്ര ബജറ്റോടെ സർക്കാർ (Central Government) ഒരു കാര്യത്തിൽ വ്യക്തത വരുത്തി പഴയ വണ്ടികൾ ഇനി നിരത്തിൽ വേണ്ട.15 വർഷമായ വാഹനങ്ങൾ പരിശോധനകൾക്ക് വിധേയമാവണം. ഇതിനായി മോട്ടോർ വാഹന വകുപ്പിൻറെ പ്രത്യേകം ടെസ്റ്റിങ്ങ് സെൻററുകളുണ്ടായിരിക്കും. എട്ട് വർഷം കൂടുമ്പോൾ ഫിറ്റ്നസ്  ടെസ്റ്റുകളുമുണ്ടായിരിക്കും ഇതിലേതെങ്കിലുമൊന്നിൽ പരാജയപ്പെട്ടാൽ പോലും നിങ്ങളുടെ വണ്ടി നിങ്ങൾക്ക് ഉപയോഗിക്കാനാവില്ല. ഇനി ടെസ്റ്റ് പാസ്സായാലും ഗ്രീൻ ടാക്സ് നിങ്ങൾക്ക് നൽകേണ്ടി വരും. ഇത് തന്നെ വളരെ വലിയൊരു തുകയാണ്. 

ഇത്തരത്തിൽ കാറുപയോഗിക്കുന്നത് തന്നെ ചിലവേറിയ അവസ്ഥയിലെത്തിയ നിലയായ ഘട്ടത്തിലാണ്  മറ്റൊരു സാധ്യത തെളിയുന്നത്.കാറുകൾ വാടകക്ക് എടുക്കുക. പഴയ വാടക കാറല്ല (Car) ബ്രാൻഡഡ് കമ്പനികളുടെ വണ്ടികളാണ് എല്ലാം. എല്ലാ സുപ്രധാന കാർ കമ്പനികൾക്കും ഇത്തരം കാർ ലീസിങ്ങ് ഒാഫറുകൾ നൽകുന്നുണ്ട്. 12 മുതൽ 60 വരെ മാസത്തേക്ക് നിങ്ങൾക്ക് ഒരു കാർ വാടകക്ക് കിട്ടുക. വണ്ടിയുടെ മോഡലും,നിങ്ങളുടെ സ്ഥലവും(സിറ്റി) അനുസരിച്ചാണ് കാലാവധിയും തുകയും നിശ്ചയിക്കുന്നത്.

ALSO READഇന്ത്യയുടെ ആദ്യ Satellite Aryabhata യുടെ പിന്നിലെ ശക്തിയെ ആദരിച്ച് Google Doodle

12513 രൂപക്ക് ഒരു വാഗൺ ആർ നാല് വർഷത്തേക്ക്

മഹീന്ദ്ര,മാരുതി (Maruthi) സുസുക്കി,ബി.എം.ഡബ്ല്യു,ഫോക്സ് വാഗൺ,സ്കോഡ തുടങ്ങിയ കമ്പനികളെല്ലാം കാറുകൾ വാടകക്ക് നൽകുന്നു.മാരുതി എടുക്കുന്നവർക്ക് വാഗൺ ആർ മുതൽ എസ്.ക്രോസ് വരയുള്ള വണ്ടികളും ലഭ്യമാണ്. 12513 രൂപക്ക് നിങ്ങൾക്ക് വാഗൺ ആർ കിട്ടും,13000 ത്തിന് ഇഗ്നിസ് ലഭിക്കും നാല് വർഷമായിരിക്കും കാലാവധി ഇക്കാലയളവിലുള്ള ഇൻഷുറൻസ്,മെയിൻറൻസ് തുടങ്ങി എല്ലാ ചിലവുകളും കസ്റ്റർ തന്നെ വഹിക്കണം.

ALSO READ:  Google Chrome Updation: ഇനി കാലതാമസമില്ല,ബ്രൗസിങ്ങ് ഏറ്റവും സുരക്ഷിതമാക്കാൻ ​ഗൂ​ഗിൾ ക്രോമിന്റെ പുത്തൻ വേർഷൻ ഉടൻ

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News