ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ 2021 ജനുവരിയിൽ അരംഭിക്കുമെന്ന് സൂചന നൽകി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാലാ. കോവിഡ് വാക്സിനേഷൻ അരംഭിക്കുന്നതിന് അടിയന്തര അനുമതിക്കായി കഴിഞ്ഞ ദിവസം പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകയിരുന്നു. ഈ മാസം അവസാനത്തോടെ സീറത്തിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.
ദി ഇക്കണോമിക്ക് ടൈംസിന്റെ ഗ്ലോബൽ ബിസിനെസ് സമ്മേളനത്തിലാണ് പൂനാവാലെ (Adar Poonawalla) ഇക്കാര്യം അറിയിച്ചത്. തങ്ങൾ കരുതുന്നത് 2021 ഒക്ടോബറോടെ ഇന്ത്യയിൽ സാധാരണ ഗതിയിലുള്ള ജീവിതത്തിലേക്കെത്തിക്കാൻ സാധിക്കുമെന്നാണ് പൂനാവാലാ പറഞ്ഞത്. ഈ മാസം അവസാനം തങ്ങൾക്ക് ഇന്ത്യയിൽ മുഴുവൻ വാക്സിൻ ഉപയോഗിക്കാൻ അടിയന്തര അനുമതി ലഭിക്കുമെന്നും 2021 ജനുവരിയോടെ വാക്സിനേഷൻ ആരംഭിക്കാൻ സാധിക്കുമെന്നാണ് അഡാർ പൂനാവാല വ്യക്തമാക്കിയത്.
Also Read: COVID 19 വാക്സിനുള്ള അനുമതി തേടി Serum Institute
ഇന്ത്യയിലെ 20 ശതമാനം പേർക്ക് വാക്സിനേഷൻ നൽകിയാൽ തന്നെ ആത്മവിശ്വാസം തിരികെയെത്തുന്നത് കാണാനാകുമെന്നും, അടുത്ത വർഷം സെപ്റ്റംബർ ഒക്ടോബറോടെ എല്ലാവർക്കും വക്സിനേഷൻ എടുത്താൽ സാധരണ ജീവതത്തിലേക്ക് തിരികെ പോകാൻ സാധിക്കുമെന്ന് പൂനാവാല ഉറപ്പ് നൽകി. കേന്ദ്ര അവശ്യപ്രകാരം 30-40 കോടി വാക്സിനുകൾ 2021 ജൂലൈക്കുള്ളിൽ നിർമിക്കുമെന്ന് പൂനാവാല അറിയിച്ചു. തങ്ങൾ ഇനി സർക്കാരിന് അവശ്യമുള്ളതും കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള വാക്സിനുള്ള (COVID Vaccine) നിർമിക്കുന്നതും ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടച്ചേർത്തു.
Also Read: COVID Vaccine കേരളത്തിൽ സൗജന്യമായി നൽകും: മുഖ്യമന്ത്രി
നേരത്തെ അടിയന്തര അനുമതിക്കായി അപേക്ഷ നൽകിയ സീറത്തോടും (Serum Institute) ഭാരത് ബയോടെക്കിനോടും കേന്ദ്ര ഡ്രഗ് കൺട്രോളിന്റെ വിദഗ്ധ സമിതി (CDSCO) അവസാന ഘട്ടം പരീക്ഷണത്തിന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ചുള്ള രേഖകൾ ഹാജരാക്കൻ നിർദേശിച്ചിട്ടുണ്ട്. സീറവും ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസ്നെക്കും (AstraZeneca) ചേർന്നാണ് വാക്സിന നിർമിക്കുന്നത്. ഇന്ത്യക്ക് പുറമെ ബ്രട്ടണിലും ബ്രസീലിലും കൊവിഷീൽഡ് വാക്സിന്റെ പരീക്ഷണം നടക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy