പശുവിനെ മാതാവായി സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് അതിന്‍റെ കുഞ്ഞിനെ മകനായി സ്വീകരിച്ചുകൂടാ?

ഉത്തര്‍ പ്രദേശിലെ ഈ കര്‍ഷക ദമ്പതികള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്... അതിന്  കാരണവുമുണ്ട്..... 

Last Updated : Dec 18, 2020, 09:39 PM IST
  • കുഞ്ഞുങ്ങളില്ലാത്ത ഈ കര്‍ഷക ദമ്പതികള്‍ ഒരു കാളക്കുട്ടിയെ തങ്ങളുടെ 'മകനായി' ദത്തെടുത്തിരിയ്ക്കുകയാണ്.
  • പതിനഞ്ചു വര്‍ഷത്തെ നീണ്ട ദാമ്പത്യജീവിതത്തിനു ശേഷവും ഒരു കുഞ്ഞിനെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം ഇവര്‍ കൈക്കൊണ്ടത്.
  • തങ്ങളുടെ 'മകനായി' ദത്തെടുത്ത കാളക്കുട്ടിയ്ക്ക് 'ലാല്‍ട്ടു ബാബ' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
പശുവിനെ മാതാവായി സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് അതിന്‍റെ കുഞ്ഞിനെ മകനായി സ്വീകരിച്ചുകൂടാ?

Uttar Pradesh: ഉത്തര്‍ പ്രദേശിലെ ഈ കര്‍ഷക ദമ്പതികള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്... അതിന്  കാരണവുമുണ്ട്..... 

കുഞ്ഞുങ്ങളില്ലാത്ത  ഈ കര്‍ഷക ദമ്പതികള്‍  ഒരു കാളക്കുട്ടിയെ തങ്ങളുടെ 'മകനായി' ദത്തെടുത്തിരിയ്ക്കുകയാണ്.  പതിനഞ്ചു വര്‍ഷത്തെ നീണ്ട ദാമ്പത്യജീവിതത്തിനു ശേഷവും ഒരു കുഞ്ഞിനെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം ഇവര്‍ കൈക്കൊണ്ടത്.

തങ്ങളുടെ 'മകനായി'  ദത്തെടുത്ത  കാളക്കുട്ടിയ്ക്ക്  'ലാല്‍ട്ടു ബാബ' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

വിജയപാല്‍, രാജേശ്വരി ദേവി എന്നീ ദമ്പതികളാണ് കാളക്കുട്ടിയെ ദത്തെടുത്തത്. ഇവര്‍ ലാല്‍ട്ടു ബാബയുടെ പ്രതീകാത്മക 'മുണ്ടന്‍' അഥവാ തല മുണ്ഡനം ചെയ്യുന്ന ചടങ്ങിലേക്ക് ബുധനാഴ്ച 500- ലധികം അതിഥികളെ ക്ഷണിക്കുകയും ചെയ്തു....!! 

ദമ്പതികള്‍ ലാല്‍ട്ടു ബാബയെ ഗോമതി നദിയുടെ തീരത്തുള്ള ലാല്‍ട്ടു ഘട്ടിലേക്ക് കൊണ്ടുപോയി ചടങ്ങ് നിര്‍വഹിച്ചു. പുരോഹിതന്‍ കാളക്കുട്ടിക്കും അതിന്‍റെ മാതാപിതാക്കള്‍ക്കും അനുഗ്രഹം നല്‍കി. തുടര്‍ന്ന് ഗ്രാമത്തിന്‍റെ  പല ഭാഗത്തു നിന്നും സമ്മാനങ്ങളുമായി എത്തിയ അതിഥികള്‍ക്ക് വിരുന്നും നല്‍കി.

'ഞാന്‍ ലാല്‍ട്ടുവിനെ എന്‍റെ മകനായിട്ടാണ് കാണുന്നത്. ജനനം മുതല്‍ അവന്‍ ഞങ്ങളോടൊപ്പം ഉണ്ട്. ലാല്‍ട്ടുവിനോടുള്ള സ്നേഹം സത്യവും നിരുപാധികവുമാണ്,' വിജയപാല്‍ പറഞ്ഞു.

നമുക്ക് ഒരു പശുവിനെ മാതാവായി സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് അതിന്‍റെ  കുഞ്ഞിനെ മകനായി സ്വീകരിച്ചുകൂടാ? എന്നും വിജയപാല്‍ അഭിപ്രായപ്പെട്ടു.

വ്യത്യസ്ത രീതിയില്‍ നടന്ന ഈ ദത്തെടുക്കല്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിയ്ക്കുകയാണ്.   വിജയപാലിന്‍റെ പിതാവ് വളര്‍ത്തിയിരുന്ന പശുവിന്‍റെ കുട്ടിയാണ് ലാല്‍ട്ടു ബാബ. പിതാവ് മരിച്ചതിന് പിന്നാലെ ഈ പശുവും ചത്തിരുന്നു. 

Also read: 'കൈലാസ'ത്തിലേയ്ക്ക് ഭക്തര്‍ക്ക്‌ സ്വാഗതം, ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ നിത്യാനന്ദ

അതേസമയം, കുടുംബത്തിലെ പുതിയ അംഗത്തിന്‍റെ  വരവ് ഗംഭീരമായി ആഘോഷിക്കാനാണ് വിജയപാലിന്‍റെയും രാജേശ്വരിയുടേയും തീരുമാനം. 

ഉത്തര്‍പ്രദേശില്‍  (Uttar Pradesh) പശുക്കിടാവിനെ ദത്തെടുക്കുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക  സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസം മുപ്പത് രൂപയാണ് പശുപരിപാലനത്തിന് സര്‍ക്കാര്‍  സഹായം ലഭിക്കുക.

Trending News