G20 Summit: ജി20 ഉച്ചകോടിയ്ക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ നിരാശനാണ്!!

G20 Summit: G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഡൽഹിയിലേക്ക് വരാത്തതിൽ തനിക്ക് നിരാശയുണ്ടെന്ന് ജോ ബൈഡൻ വ്യക്തമാക്കി. താന്‍ അദ്ദേഹത്ത മറ്റൊരവസരത്തില്‍ കാണും എന്നും ബൈഡൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 06:21 PM IST
  • റിപ്പോര്‍ട്ട് അനുസരിച്ച് G20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ സെപ്റ്റംബർ 7 ന് ഇന്ത്യയില്‍ എത്തിച്ചേരും. ഈ ചരിത്ര സംഭവത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.
G20 Summit: ജി20 ഉച്ചകോടിയ്ക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ നിരാശനാണ്!!

 

 

G20 Summit: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടി ആരംഭിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. രാജ്യം ആവേശത്തിലാണ്. തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഒപ്പം സമ്മേളനത്തിനായി ഇന്ത്യയില്‍ ഒത്തു ചേരാന്‍ ലോക നേതാക്കളും ആവേശത്തിലാണ്.  

Also Read:  G20 Summit and PM Modi: മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയ്ക്ക് അടിക്കടി മുന്നേറ്റം, പ്രധാനമന്ത്രിയെ പ്രശംസകൊണ്ട് പൊതിഞ്ഞ് ബ്രിട്ടീഷ് പത്രം  

ജി20 ഉച്ചകോടിയ്ക്കായി ലോകനേതാക്കളെ സ്വാഗതം ചെയ്യാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് രാജ്യം. 

റിപ്പോര്‍ട്ട് അനുസരിച്ച് G20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ സെപ്റ്റംബർ 7 ന് ഇന്ത്യയില്‍ എത്തിച്ചേരും. ഈ ചരിത്ര സംഭവത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. 

Also Read:  G20 Summit: ജി20 ഉച്ചകോടി, കനത്ത സുരക്ഷയില്‍  തലസ്ഥാനം, ഡൽഹി മെട്രോയുടെ ഈ  സ്റ്റേഷനുകൾ മൂന്നു ദിവസം അടഞ്ഞു കിടക്കും 

G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഈ ആഴ്ച ഇന്ത്യയില്‍ എത്തിച്ചേരുന്നതിന് മുന്നോടിയായി  അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ തന്‍റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയത് ഇപ്പോള്‍ ആഗോള ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. 

G20  ഉച്ചകോടിയിൽ പങ്കെടുക്കുന്നതിലും ഇന്ത്യയില്‍ എത്തുന്നതിലും താന്‍ ഉത്സാഹവാനാണ് എങ്കിലും അല്പം നിരാശനുമാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതോടെ അദ്ദേഹത്തിന്‍റെ നിരാശയുടെ കാരണം മധ്യമങ്ങള്‍ തിരക്കി. അതായത്, G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഡൽഹിയിലേക്ക് വരാത്തതിൽ തനിക്ക് നിരാശയുണ്ടെന്ന് ജോ ബൈഡൻ വ്യക്തമാക്കി. താന്‍ അദ്ദേഹത്ത മറ്റൊരവസരത്തില്‍ കാണും എന്നും ബൈഡൻ പറഞ്ഞു. 

അതേസമയം, G20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ്  പ്രധാനമന്ത്രിയാണ് ഇന്ത്യയില്‍ എത്തുക. അതായത്, G20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്‍റ്  ഷി ജിൻപിംഗ് ഡൽഹിയില്‍ എത്തുന്നില്ല എന്ന വിവരം ഇതിനോടകം ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുടെ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി ലീ കെകിയാങ് നയിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

2021ൽ ഇറ്റലിയിൽ നടന്ന G20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്‍റ്  ഷി ജിൻപിങ് പങ്കെടുത്തിരുന്നില്ല. കോവിഡ്-19 പ്രതിരോധത്തിനായി ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം അദ്ദേഹത്തിന് ഉച്ചകോടിയില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ല. 

സെപ്റ്റംബര്‍  9-10 തീയതികളിലാണ് ഡല്‍ഹിയില്‍ G20 ഉച്ചകോടി നടക്കുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ ഉൾപ്പെടെ രണ്ട് ഡസനിലധികം ലോക നേതാക്കൾ പങ്കെടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News