Yogi Adityanath, Ramdev ചൗധരി ചരൺ​ സിങ് യൂണിവേഴ്സിറ്റിയുടെ ഫിലോസെഫി പാഠ്യപദ്ധതിയിൽ

Yogi Adityanath, Ramdev നെ പൗരാണിക സാംസ്കാരിക പാര്യമ്പരത്തെ കുറിച്ചുള്ള വിഷത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2021, 05:40 PM IST
  • യോഗി ആദിത്യനാഥിന്റെ ഹാത്യോഗാ കാ സ്വരൂപ് വ സാധന-യും രാംദേവിന്റെ സാധന വ യോഗ് ചികിത്സ രഹസ്യ എന്നിവയാണ് പാഠ്യപദ്ധതികൾ ഉൾപ്പെടുത്തുന്നത്.
  • ഫിലോസിഫിയിലെ ബിരുദം വിദ്യാർഥികളുടെ രണ്ടാം സെമസ്റ്ററിലെ പഠ്യവിഷയങ്ങളാണിവ.
  • ഇവ രണ്ടും മറ്റ് കോഴ്സുകൾക്കൊപ്പം ഇലക്ടീവാണെന്ന് യൂണിവേഴ്സിറ്റിയുടെ പ്രൊ വൈസ് ചാൻസെലർ
  • യുപി സർക്കാർ ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ യുജിസിക്കെ ശുപാർശ നൽകിട്ടുണ്ട്
Yogi Adityanath, Ramdev ചൗധരി ചരൺ​ സിങ് യൂണിവേഴ്സിറ്റിയുടെ ഫിലോസെഫി പാഠ്യപദ്ധതിയിൽ

New Delhi : ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും (UP CM Yogi Adityanath) യോഗ ആചാര്യനുമായ രാംദേവിന് (ramdev) കുറിച്ച് ഇനി മുതൽ കേളേജ് വിദ്യാർഥികൾക്ക് പാഠ്യഭാഗമാകും. ചൗധരി ചരൺ​ സിങ് യൂണിവേഴ്സിറ്റിയുടെ (Chudhary Charan Singh University) ഫിലോസെഫിയുടെ പാഠ്യപദ്ധതിയിലാണ് ഇരുവരുയും കുറിച്ച് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർഥികൾക്ക് അവരുടെ പൗരാണിക സാംസ്കാരിക പാര്യമ്പരത്തെ കുറിച്ചും അതിന്റെ ശിൽപികളെ പറ്റിയും  പഠപ്പിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ ഇരുവരെയും കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് യൂണിവേഴ്സിറ്റിയുടെ വക്താക്കൾ അറിയിച്ചു.

ALSO READ : ബാബാ രാംദേവിനെതിരെ ഐഎംഎ; 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു

യോഗി ആദിത്യനാഥിന്റെ ഹാത്യോഗാ കാ സ്വരൂപ് വ സാധന-യും രാംദേവിന്റെ സാധന വ യോഗ് ചികിത്സ രഹസ്യ എന്നിവയാണ് പാഠ്യപദ്ധതികൾ ഉൾപ്പെടുത്തുന്നത്. ഫിലോസിഫിയിലെ ബിരുദം വിദ്യാർഥികളുടെ രണ്ടാം സെമസ്റ്ററിലെ പഠ്യവിഷയങ്ങളാണിവ.

ALSO READ: Kerala Assembly Election 2021: Love Jihad നെതിരെ കേരള സർക്കാർ ഉറങ്ങുകയാണ് UP മുഖ്യമന്ത്രി Yogi Adityanath

ഇവ രണ്ടും മറ്റ് കോഴ്സുകൾക്കൊപ്പം  ഇലക്ടീവാണെന്ന് യൂണിവേഴ്സിറ്റിയുടെ പ്രൊ വൈസ് ചാൻസെലർ പ്രൊഫ. വൈ വിമല പറഞ്ഞു. ഈ രണ്ട് ബുക്കുകളും യുപി സർക്കാരും യൂണിവേഴ്സിറ്റികളുടെ ബോർഡും നിർദേശച്ച പുസ്തകങ്ങളാണെന്ന് പ്രൊഫ. വൈ വിമല അറിയിച്ചു.

ALSO READ : അലോപ്പതിക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിച്ച് ബാബാ രാംദേവ്

യുപി സർക്കാർ ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ യുജിസിക്ക് ശുപാർശ നൽകിട്ടുണ്ട് പുതിയ യുജിസിന നയം അനുസരിച്ച് അതാത് യൂണിവേഴ്സിറ്റികൾക്ക് 30 ശതമാനം പാഠ്യപദ്ധതികൾ സ്വയം തീരുമാനിക്കാൻ സാധിക്കും. ഈ 30 ശതമാനം പ്രദേശികമായി വിഷയങ്ങൾ സംബന്ധിച്ചാകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News