UK approves Covishield: കോവിഷീല്‍ഡിന് അം​ഗീകാരം, അവ്യക്തത ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റിലെന്ന് യുകെ

അസ്ട്രസെനക കോവിഷീല്‍ഡ് ഉള്‍പ്പെടെയുള്ള വാക്‌സിനുകള്‍ അംഗീകൃത വാക്‌സിനുകളാണെന്ന് ബ്രിട്ടന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 22, 2021, 03:25 PM IST
  • കോവിഷീല്‍ഡിന് അംഗീകാരം നല്‍കുന്ന തരത്തില്‍ യാത്രാ മാര്‍ഗനിര്‍ദേശത്തില്‍ ബ്രിട്ടന്‍ മാറ്റം വരുത്തി.
  • അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ (India) ഇല്ല.
  • ഇന്ത്യ നല്‍കുന്ന വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റിലാണു പ്രശ്‌നമെന്ന് ബ്രിട്ടീഷ് അധികൃതര്‍.
  • അതിനാൽ തന്നെ ഇന്ത്യയിൽ നിന്നും കോവിഷീൽഡ് എടുത്തവരുടെ കാര്യത്തിൽ ക്വാറന്റൈൻ പിൻവലിക്കുമോയെന്ന് വ്യക്തമല്ല.
UK approves Covishield: കോവിഷീല്‍ഡിന് അം​ഗീകാരം, അവ്യക്തത ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റിലെന്ന് യുകെ

ന്യൂഡല്‍ഹി: ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ രണ്ട് ഡോസ് കോവിഷീൽഡ് (Covishield) എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ (Quarantine) വേണമെന്ന നിർദ്ദേശം പിൻവലിച്ച് യുകെ (UK). കോവിഷീല്‍ഡിന് അംഗീകാരം നല്‍കുന്ന തരത്തില്‍ യാത്രാ മാര്‍ഗനിര്‍ദേശത്തില്‍ ബ്രിട്ടന്‍ (Britain) മാറ്റം വരുത്തി. അസ്ട്രസെനക (AstraZeneca) കോവിഷീല്‍ഡ് ഉള്‍പ്പെടെയുള്ള വാക്‌സിനുകള്‍ (Vaccine) അംഗീകൃത വാക്‌സിനുകളാണെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ (India) ഇല്ല. ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ സംശയം നിലനിൽക്കുന്നുണ്ടെന്നാണ് ബ്രിട്ടന്റെ വിശദീകരണം. ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണെന്ന് യുകെ ഹൈക്കമ്മീഷണർ വ്യക്തമാക്കി. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നും കോവിഷീൽഡ് എടുത്തവരുടെ കാര്യത്തിൽ ക്വാറന്റൈൻ പിൻവലിക്കുമോയെന്ന് വ്യക്തമല്ല.

Also Read: Covishield| കോവിഷീൽഡ് കുത്തിവെയ്പ് എടുത്തവർ- വാക്സിനേഷൻ എടുക്കാത്തവർ, ബ്രിട്ടനിൽ വിചിത്ര ക്വാറൻറെയിൻ നിയമം

ഇന്ത്യയിലെ കോവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതാണ്. രണ്ടു ഡോസ് കോവിഷീൽഡ് സ്വീകരിച്ചാലും യുകെയിൽ പത്തു ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയതാണ് വിവാദമായത്. യാത്രയ്ക്ക് മുൻപ് ആർടിപിസിആർ പരിശോധന വേണം, യുകെയിൽ ക്വാറന്റൈനിലിരിക്കെ രണ്ടാമത്തെയും എട്ടാമത്തെയും ദിവസം ആർടിപിസിആർ പരിശോധന നടത്തണമെന്നുമായിരുന്നു നിബന്ധന.

Also Read: Britain Covid Protocol: ഇന്ത്യയിൽ വികസിപ്പിച്ച Covid Vaccine എടുത്തവര്‍ക്ക് ബ്രിട്ടനില്‍ പുല്ലുവില..!! 10 ദിവസം ക്വാറൻറൈൻ നിര്‍ബന്ധം  

കോവിഡ് വാക്‌സിന്‍ (Covid Vaccine) എടുത്ത ഇന്ത്യക്കാര്‍ക്ക് യുകെയില്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം തിരിച്ചും നടപടിയുണ്ടാകുമെന്നും ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ (S Jaishankar) യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് യാത്രാ മാര്‍ഗനിര്‍ദേശം ബ്രിട്ടന്‍ പുതുക്കിയത്.

Also Read: US travel ban: യാത്രാവിലക്കിൽ ഇളവുകളുമായി യുഎസ്, 2 ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശിക്കാം

ബ്രിട്ടിഷ് നിര്‍മിത ഓക്‌സ്ഫഡ് അസ്ട്രാസെനക (Oxford AstraZeneca) വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പാണ് കോവിഷീല്‍ഡ് (Covishield).

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News