ബിജെപിയെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ

ബിജെപിയെ ശത്രു പക്ഷത്ത് പ്രതിഷ്ഠിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ബിജെപി ഒന്നാമത്തെ ശത്രുവെന്നാണ് ഉദ്ധവ് താക്കറെ വിശേഷിപ്പിക്കുന്നത്. നിലവിൽ എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ശിവസേന. പാർട്ടി മഹാരാഷ്ട്രാ നിർവാഹകസമിതി യോഗത്തിലെ ഉദ്ധവിന്‍റെ വാക്കുകൾ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഇരുകക്ഷികളും വേറിട്ടു മൽസരിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. 

Last Updated : Aug 20, 2017, 10:20 AM IST
ബിജെപിയെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ

മുംബൈ: ബിജെപിയെ ശത്രു പക്ഷത്ത് പ്രതിഷ്ഠിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ബിജെപി ഒന്നാമത്തെ ശത്രുവെന്നാണ് ഉദ്ധവ് താക്കറെ വിശേഷിപ്പിക്കുന്നത്. നിലവിൽ എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ശിവസേന. പാർട്ടി മഹാരാഷ്ട്രാ നിർവാഹകസമിതി യോഗത്തിലെ ഉദ്ധവിന്‍റെ വാക്കുകൾ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഇരുകക്ഷികളും വേറിട്ടു മൽസരിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. 

ബിജെപിയ്ക്കൊപ്പം നിന്നാലും മുന്നണിയിലെ രണ്ടാം സ്ഥാനം ശിവസേനയ്ക്കു നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ബിഹാറിൽ ജെഡിയുവിനെ ഒപ്പം ചേർത്തിരിക്കുന്ന ബിജെപി തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയെ സഖ്യകക്ഷിയാക്കാനും കരുനീക്കുന്ന സാഹചര്യങ്ങളെല്ലാം മുന്നില്‍ക്കണ്ടാണ് താക്കറെ നിലപാട് വ്യക്തമാക്കുന്നത്. നിലവില്‍ ശിവസേനയ്ക്കു 18 എംപിമാരാണുള്ളത്. മുപ്പത്തിയേഴ് എംപിമാരാണ് അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. മഹാരാഷ്ട്രയിൽ ബിജെപിയോടുള്ള നിലപാടിൽ എൻസിപി പുലർത്തുന്ന ചാഞ്ചാട്ടവും നിർണായകമാണ്.

Trending News