Udaipur Beheading : കഴുത്തിന് ചുറ്റും 26 വെട്ടുകൾ; കനയ്യലാലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Udaipur Tailor Murder തൈയ്യൽ ജീവനക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം അക്രമികൾ തലയറുത്ത് മാറ്റുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 03:01 PM IST
  • തൈയ്യൽ ജീവനക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം അക്രമികൾ തലയറുത്ത് മാറ്റുകയായിരുന്നു.
  • കനയ്യുടെ കഴുത്തിന് ചുറ്റും 26 വെട്ടുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.
  • പോസ്റ്റ്മോർട്ടത്തിന് ശേഷം കനയ്യയുടെ മൃതദേഹം കുടുംബത്തിന് വിട്ട് നൽകി.
Udaipur Beheading : കഴുത്തിന് ചുറ്റും 26 വെട്ടുകൾ; കനയ്യലാലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഉദയ്പൂർ : രാജസ്ഥാനിൽ പട്ടപകൽ നഗരത്തിൽ 48കാരനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്. തൈയ്യൽ ജീവനക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം അക്രമികൾ തലയറുത്ത് മാറ്റുകയായിരുന്നു. കനയ്യുടെ കഴുത്തിന് ചുറ്റും 26 വെട്ടുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. 

പോസ്റ്റ്മോർട്ടത്തിന് ശേഷം കനയ്യയുടെ മൃതദേഹം കുടുംബത്തിന് വിട്ട് നൽകി. ഉദയ്പൂർ സെക്ടർ 14ൽ കനയ്യുടെ വസതിക്ക് സമീപം അന്ത്യകർമങ്ങൾ സംഘടിപ്പിക്കും. പ്രദേശത്ത് കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 

ALSO READ : Udaipur Murder: ജീവന് ഭീഷണിയുണ്ടെന്ന് കനയ്യ ലാൽ പരാതി നൽകിയിരുന്നു; പോലീസ് ജാ​ഗ്രത പുലർത്തിയില്ല, എഎസ്ഐയെ സസ്പെൻഡ് ചെയ്തു

48കാരന്റെ മരണത്തെ തുടർന്ന് രാജസ്ഥാനിലാകെ പ്രതിഷേധം കനക്കുകയാണ്. സംസ്ഥാനത്ത് ഉടനീളമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മാസത്തേക്കാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.

അതേസമയം കനയ്യുടെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എൻഐഎയ്ക്ക് നൽകി. കൊലപാതകത്തിന് പിന്നിൽ മറ്റ് ഭീകരസംഘടനകളുടെ ഇടപെടലുകൾ ഉണ്ടോ എന്ന് കണ്ടെത്താനാണ് ആഭ്യന്തര മന്ത്രാലയം കേസ് എൻഐഎയ്ക്ക് കൈമാറിയത്. 

ALSO READ : Udaipur Murder: ഉദയ്പൂർ കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എൻഐഎ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇതിനോടകം സംഭവത്തിൽ രണ്ട് പേരെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഘോസ് മുഹമ്മദ്. റിയാസ് ജബ്ബാർ എന്നിവരെയാണ് രാജസ്ഥാൻ എസ്ഐടി പിടികൂടിയത്. സസ്പെൻഷനായ ബിജെപി നേതാവ് നുപൂർ ശർമയുടെ പ്രവാചക നിന്ദ പ്രസ്താവനയെ കനയ്യ അനുകൂലിച്ച് പോസ്റ്റ് പങ്കുവച്ചതിനെ തുടർന്നാണ് കൊലപാതകം. 

പോലീസ് ജാ​ഗ്രത പുലർത്തിയില്ല, എഎസ്ഐയെ സസ്പെൻഡ് ചെയ്തു

സംഭവത്തിൽ ജാ​ഗ്രത പുലർത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഉദയ്പൂരിലെ ധൻമൻഡി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ധൻമൻഡി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഭൻവർ ലാലിനെയാണ് സസ്പെൻഡ് ചെയ്തത്. കനയ്യ ലാൽ ടേലി ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നതായി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.

വധഭീഷണിയുണ്ടെന്ന് കനയ്യ ലാൽ പരാതി നൽകിയിട്ടും എഎസ്ഐ ഭൻവർ ലാൽ ജാഗ്രത പുലർത്തിയില്ലെന്നാണ് ആരോപണം. വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂൺ പതിനഞ്ചിനാണ് കനയ്യ ലാൽ പരാതി നൽകിയത്. രണ്ട് ദിവസത്തിന് ശേഷം ഇക്കാര്യത്തിൽ പരാതി എഴുതി നൽകുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News