Bus Fire: ഗുരുഗ്രാമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് രണ്ട് മരണം; 29 പേരുടെ നില ​ഗുരുതരം

ഡൽഹി-ജയ്പൂർ റൂട്ടിൽ ബുധനാഴ്ച രാത്രി ഓടുന്ന സ്ലീപ്പർ ബസിന് തീപിടിച്ച് രണ്ട് യാത്രക്കാർ മരിക്കുകയും 29 പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. അപകടത്തിൽ ബസ് പൂർണ്ണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരിൽ അഞ്ചുപേരെ മേദാന്ത ആശുപത്രിയിലും ഏഴുപേരെ സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Nov 9, 2023, 03:55 PM IST
  • തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരിൽ അഞ്ചുപേരെ മേദാന്ത ആശുപത്രിയിലും ഏഴുപേരെ സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
Bus Fire: ഗുരുഗ്രാമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് രണ്ട് മരണം; 29 പേരുടെ നില ​ഗുരുതരം

ന്യൂഡൽഹി: ഡൽഹി-ജയ്പൂർ റൂട്ടിൽ ബുധനാഴ്ച രാത്രി ഓടുന്ന സ്ലീപ്പർ ബസിന് തീപിടിച്ച് രണ്ട് യാത്രക്കാർ മരിക്കുകയും 29 പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. അപകടത്തിൽ ബസ് പൂർണ്ണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരിൽ അഞ്ചുപേരെ മേദാന്ത ആശുപത്രിയിലും ഏഴുപേരെ സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. 

ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കുള്ള പ്രധാന റോഡിൽ ജാർസ മേൽപ്പാലത്തിന് സമീപം രാത്രി 8.30 ഓടെയാണ് സംഭവം നടന്നതെന്ന് അഗ്നിശമന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഗുൽഷൻ കൽറ പറഞ്ഞു.  "ഒരു സ്ലീപ്പർ ബസിന് തീപിടിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചു, തുടർന്ന് മൂന്ന് ഫയർ ടെൻഡറുകൾ സ്ഥലത്തേക്ക് അയച്ചു." തീ നിയന്ത്രണവിധേയമായപ്പോഴേക്കും രണ്ട് യാത്രക്കാർ പൊള്ളലേറ്റ് മരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു. 

ALSO READ: ദീപാവലിക്ക് പ്രത്യേക ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ..! വിശദവിവരങ്ങൾ ഇതാ

പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സിവിൽ ആശുപത്രി ഡോക്ടർ മാനവ് സ്ഥിരീകരിച്ചു. പരിക്കേറ്റ എല്ലാവർക്കും 30 മുതൽ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെങ്കിലും അവരുടെ നില തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ നിശാന്ത് കുമാർ യാദവും ഗുരുഗ്രാം പോലീസ് കമ്മീഷണർ വികാസ് കുമാർ അറോറയും സ്ഥലത്തെത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News