ഭൂമാതാ ബ്രിഗേഡ്സ് നേതാവ് തൃപ്തി ദേശായി ഹജി അലി ദര്‍ഗില്‍ ദേശായി വിലക്ക് മറികടന്ന് ഹജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചാണ് തൃപ്തി ഹജി അലി ദര്‍ഗയില്‍ പ്രവേശിച്ചത്.
കഴിഞ്ഞ മാസം 28ന് തൃപ്തിയും സംഘവും ദര്‍ഗയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയിരുന്നു. അന്ന് പക്ഷെ പോലിസ് അവരെ തടഞ്ഞുനിര്‍ത്തി. മാത്രവുമല്ല ശിവസേനയുടെ ന്യൂനപക്ഷ സെല്‍,ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് ഉള്‍പ്പടെയുള്ള സംഘങ്ങള്‍ തൃപ്തിയ്ക്കെതിരെ പ്രതിഷേധവുമായി വന്നിരുന്നു. ആറു നൂറ്റാണ്ട് പഴക്കമുള്ള ഹജി അലി ദര്‍ഗയില്‍ 5 വര്‍ഷം മുന്‍പ് മാത്രമാണ് സ്ത്രികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
'ഇന്ന് ഞാന്‍ ഹജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പോകാൻ അനുവാദമുള്ള സ്ഥലത്ത് മാത്രം പോയി പ്രാര്‍ത്ഥന നടത്തി. ദര്‍ഗയില്‍ നേരത്തെ സ്ത്രീകള്‍ക്ക് അകത്ത് പ്രവേശിക്കാന്‍ അനുവാദം കിട്ടണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു'.ദര്‍ഗയില്‍ പ്രവേശിച്ച ശേഷം തിരിച്ചുവന്ന തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു.
വിലക്കു നീക്കണമെന്ന മുസ്‌ലിം വനിതാ സംഘടനകളുടെ ഹര്‍ജി ബോംബേ ഹൈക്കോടതിയുടെ പരിഗണനയിലാണ്.നേരത്തെ ശനി ശിംഘ്‌നപൂര്‍ ക്ഷേത്രത്തിലും,ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും സ്ത്രീ പ്രവേശനം സാധ്യമായത് സാമൂഹിക പ്രവര്‍ത്തകയായ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു.
#WATCH Trupti Desai & Bhumata Brigade members entering Haji Ali Dargah (Mumbai) today morning.https://t.co/o0nWIEgR22
— ANI (@ANI_news) May 12, 2016