Jammu Kashmir | ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ കമാൻഡർ മുദാസിർ വാഗേയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു

Written by - Zee Malayalam News Desk | Last Updated : Nov 20, 2021, 06:20 PM IST
  • പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു
  • ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു
  • ഈ മാസം 17ന് കുൽഗാമിൽ നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ, സുരക്ഷാ സേന അഞ്ച് തീവ്രവാദികളെ വധിച്ചിരുന്നു
  • ടിആർഎഫിൽ നിന്നും രണ്ട് പേരെയും ഹിസ്ബിൽ നിന്ന് 3 പേരെയുമാണ് സുരക്ഷാസേന വധിച്ചത്
Jammu Kashmir | ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ (Jammu Kashmir) കുൽഗാമിലെ അഷ്മുജി മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയുമായുണ്ടായ (Security force) ഏറ്റുമുട്ടലിൽ ഒരു ഭീകരൻ (Terrorist) കൊല്ലപ്പെട്ടു.

ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ കമാൻഡർ മുദാസിർ വാഗേയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസിന്റെയും സൈന്യത്തിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘം തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

ALSO READ: Rape Victim Suicide | പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ഈ മാസം 17ന് കുൽഗാമിൽ നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ, സുരക്ഷാ സേന അഞ്ച് തീവ്രവാദികളെ വധിച്ചിരുന്നു. ടിആർഎഫിൽ നിന്നും രണ്ട് പേരെയും ഹിസ്ബിൽ നിന്ന് 3 പേരെയുമാണ് സുരക്ഷാസേന വധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News