COVID Vaccine : പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ഇന്ന് വൈകിട്ട് നാലിനാണ് ചർച്ച. വാക്സിൻ വിതരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ രൂപരേഖ പ്രധാനമന്ത്രി സംസ്ഥാനങ്ങളെ അറിയിക്കും

Written by - Zee Malayalam News Desk | Last Updated : Jan 11, 2021, 08:48 AM IST
  • ഇന്ന് വൈകിട്ട് നാലിനാണ് ചർച്ച.
  • വാക്സിൻ വിതരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ രൂപരേഖ പ്രധാനമന്ത്രി സംസ്ഥാനങ്ങളെ അറിയിക്കും
  • ജനുവരി 16നാണ് വാക്‌സിൻ വിതരണം ആരംഭിക്കുക
  • കേന്ദ്ര സംഘ ഇന്ന് ആരോ​ഗ്യ മന്ത്രി കെ.കെ.ശൈലജയുമായി കൂടിക്കാഴ്ച നടത്തും
 COVID Vaccine : പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂ ഡൽഹി: കോവിഡ് വാക്സിനേഷനുവമായി ബന്ധപ്പെട്ട സംസ്ഥാന സാർക്കാരുകളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച ഇന്ന് നടത്തും. വൈകിട്ട് നാലിനാണ് ചർച്ച. വാക്സിൻ വിതരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ രൂപരേഖ പ്രധാനമന്ത്രി സംസ്ഥാനങ്ങളെ അറിയിക്കും. 
 
ജനുവരി 16നാണ് വാക്‌സിൻ വിതരണം ആരംഭിക്കുക. അതിനായുള്ള എല്ലാ തയ്യറെടുപ്പുകളും പൂർത്തിയായിയെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ വിതരണത്തിനുള്ള ആപ്ലിക്കേഷനായി കോവിൻ ആപ്പുമായി സംബന്ധിച്ച് സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയിലണ് ആരോ​ഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിൽ തന്നെ ഏറ്റവും വലിയ വാക്സിനേഷനാണ് ജനുവരി 16 മുതൽ ഇന്ത്യയിൽ ആരംഭിക്കുന്നത്. വാക്സിൻ വിവരങ്ങൾ പൂ‌‍‌‍ർണമായി ഡിജിറ്റലായിയാണ് സൂക്ഷിക്കുന്നത്. ആധാറുമായി (Aadhaar) ബന്ധപ്പെടുത്തിയ മൊബൈർ നമ്പർ വാക്സിനേഷൻ സമയത്ത് നൽകണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.

ALSO READ: സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നില്ല, കോവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി 10 ശതമാനത്തിൽ തന്നെ

ജനുവരി 16ന് കോവിഡ്‌ വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതോടെ  രാജ്യം കോവിഡ് മഹാമാരിക്കെതിരായി ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) പറഞ്ഞു.  പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ജനുവരി 16 മുതല്‍ രാജ്യത്ത്  വാക്‌സിനേഷൻ ആരംഭിക്കാന്‍ തീരുമാനിച്ചത്. 

ഈ മാസം മൂന്നിനാണ് ഇന്ത്യയിൽ 2 വാക്‌സിനുകൾക്ക് അംഗീകാരം നൽകിയത്. സീറം ഇൻസ്റ്റിറ്റ്യൂട്ട്-ആസ്ട്രാസെനെക വാക്‌സിനായ കൊവിഷീൽഡിനും (Covishield) ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്. 

Also read: രാജ്യം കോവിഡ് മുക്തിയിലേക്ക്: Vaccine വിതരണം January 16 മുതൽ

അതേസമയം കേന്ദ്ര സംഘ ഇന്ന് ആരോ​ഗ്യ മന്ത്രി കെ.കെ.ശൈലജയുമായി (KK Shailaja) കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 11മണിക്കാണ് കൂടിക്കാഴ്ച. സംസ്ഥാനത്തെ കോവിഡ് സാഹചര്യം പരിശോധന ചികിത്സ തുടങ്ങിയവ എല്ലാം യോ​ഗത്തിൽ ചർച്ചയാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News