ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച പ്രതിയുടെ വീട് സർക്കാർ പൊളിച്ചു നീക്കി, വീഡിയോ

Man Urinates on Tribal Youth: അനധികൃത കൈയ്യേറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

Written by - Zee Malayalam News Desk | Last Updated : Jul 5, 2023, 09:50 PM IST
  • പ്രവേഷ് ശുക്ലയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അധികൃതര്‍ ബുധനാഴ്ച ജെ.സി.ബിയുമായി എത്തി വീട് പൊളിച്ചുനീക്കിയത്.
  • പ്രവേഷ് ശുക്ലയുടെ പിതാവ് രാമകാന്ത് ശുക്ലയുടെ ഉടമസ്ഥതയിലുള്ളതാണ് ആ വീട്.
ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച പ്രതിയുടെ വീട് സർക്കാർ പൊളിച്ചു നീക്കി, വീഡിയോ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പ്രവേഷ് ശുക്ലയുടെ വസതി അധികൃതര്‍ പൊളിച്ചുനീക്കി. അനധികൃത കൈയ്യേറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പ്രവേഷ് ശുക്ലയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അധികൃതര്‍ ബുധനാഴ്ച ജെ.സി.ബിയുമായി എത്തി വീട് പൊളിച്ചുനീക്കിയത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണമാണ് നടപടിയെന്നാണ് സൂചന. 

പ്രവേഷ് ശുക്ലയുടെ പിതാവ് രാമകാന്ത് ശുക്ലയുടെ ഉടമസ്ഥതയിലുള്ളതാണ് ആ വീട്. വലിയ പോലീസ് സന്നാഹത്തോടെ രണ്ട് ജെസിബിയുമായി എത്തിയ ജില്ലാ ഭരണകൂടം വസതി പൊളിച്ചു നീക്കുകയായിരുന്നു. ആദ്യം വീടിന്റെ ഒരുഭാഗം മാത്രമാണ് പൊളിച്ചുനീക്കിയത്. തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ മറ്റുഭാഗങ്ങളും പൊളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് പ്രതികരിച്ച് പ്രതിയുടെ യുവതി രംഗത്ത്. കേസിനാസ്പദമായ വീഡിയോ പഴയതാണെന്നും തിരഞ്ഞെടുപ്പ് അടുത്തതിനാൽ രാഷ്ട്രീയ ലക്ഷ്യംവെച്ചാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പ്രവേഷ് ശുക്ലയുടെ സഹോദരി ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്റെ മകന്‍ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യില്ലെന്നും പ്രവേഷ് ശുക്ലയുടെ പിതാവും പ്രതികരിച്ചു. 

പ്രവേഷ് ശുക്ല ഒരു ആദിവാസി യുവാവിന്റെ മുഖത്തും തലയിലും മൂത്രമൊഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇയാള്‍ ബിജെപി എംഎല്‍എ കേദാര്‍നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. സംഭവം വലിയ വിവാദമായതോടെ ചൊവ്വാഴ്ച രാത്രിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമം, എസ്.സി-എസ്.ടി ആക്ട് എന്നിവ ചുമത്തിയായായിരുന്നു അറസ്റ്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News