ഭീകരരുടെ ഭാഗത്ത്‌ നിന്ന് തിരിച്ചടിക്ക് സാധ്യത ; എല്ലാ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം

പാക് ഭീകരക്യാംപുകളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിനു തിരിച്ചടി നൽകാൻ ഭീകരവാദ ഗ്രൂപ്പുകൾ തയാറെടുക്കുന്നതായി ഇന്റലി‍ജൻസ് റിപ്പോർട്ട്. ഇതെത്തുടര്‍ന്ന്‍ മെട്രോ നഗരങ്ങക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

Last Updated : Oct 1, 2016, 02:30 PM IST
ഭീകരരുടെ ഭാഗത്ത്‌ നിന്ന് തിരിച്ചടിക്ക് സാധ്യത ; എല്ലാ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം

ന്യൂഡല്‍ഹി:പാക് ഭീകരക്യാംപുകളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിനു തിരിച്ചടി നൽകാൻ ഭീകരവാദ ഗ്രൂപ്പുകൾ തയാറെടുക്കുന്നതായി ഇന്റലി‍ജൻസ് റിപ്പോർട്ട്. ഇതെത്തുടര്‍ന്ന്‍ മെട്രോ നഗരങ്ങക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും തന്ത്രപ്രധാന മേഖലകളിലും സുപ്രധാന കേന്ദ്രങ്ങളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളായ ചന്തകള്‍, പ്രാര്‍ഥനാലയങ്ങള്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കാനാണ് നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

നിയന്ത്രണ രേഖ കടന്ന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയ സാഹചര്യത്തില്‍ പാകിസ്താന്‍റെ പ്രതികരണം എങ്ങനെയാകും എന്ന സംശയം നിലനില്‍ക്കെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

അതിനിടെ, ഇന്ത്യൻ ആക്രമണത്തിനുശേഷം നിയന്ത്രണ രേഖയോടു ചേർന്നുള്ള ഭീകര ക്യാംപുകൾ പാക്കിസ്ഥാന്‍റെ ഉൾമേഖലകളിലേക്കു പിന്മാറിയെന്നും റിപ്പോർട്ടുണ്ട്. 300 ഓളം ജയ്ഷ്, ലഷ്കർ, ഹിസ്ബുൽ തീവ്രവാദികൾ പിൻവലിഞ്ഞെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

അതിനിടെ, കശ്മീരില്‍ ഭീകരര്‍ വീണ്ടും വെടിവയ്പ് നടത്തി. സിആര്‍പിഎഫ് വാഹനത്തിനുനേരെയായിരുന്നു ആക്രമണം. കശ്മീരിലെ അഖ്‌നൂറില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ വെടിവയ്പുണ്ടായി. രണ്ടു ദിവസത്തിനിടെയുണ്ടായ അഞ്ചാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. 

ഏത് നിമിഷവും പാക്ക് ഭാഗത്തുനിന്നും പ്രകോപനം ഉണ്ടാകാമെന്നതിനാല്‍ അതിര്‍ത്തിയിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ആയിരം ഗ്രാമങ്ങള്‍ ഒഴിപ്പിക്കാനാരംഭിച്ചിട്ടുണ്ട്. ഇവിടുന്നുള്ള ജനങ്ങള്‍ക്കായി പ്രത്യേകം ക്യാംപുകളും തുറന്നു.

Trending News