Kathua Terrorist Attack: കത്വയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികർക്ക് വീരമൃത്യു

Terror Attack In Jammu: ബില്ലവാറിലെ മച്ചേദി മേഖലയിലെ ഒരു കുന്നിൻ മുകളിൽ നിന്നാണ് ഭീകരർ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Jul 9, 2024, 07:05 AM IST
  • കത്വയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം
  • 5 സൈനികർക്ക് വീരമൃത്യു
Kathua Terrorist Attack: കത്വയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കത്വയിലെ ബില്ലവാറിൽ തിങ്കളാഴ്ച സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു.  ആക്രമണത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് സൈനികർ ചികിത്സയിലാണ്.

Also Read: മുംബൈ BMW അപകടം: മിഹിര്‍ ഷായുടെ പിതാവും ശിവസേന നേതാവുമായ രാജേഷ് ഷായും ഡ്രൈവറും പിടിയിൽ

ബില്ലവാറിലെ മച്ചേദി മേഖലയിലെ ഒരു കുന്നിൻ മുകളിൽ നിന്നാണ് ഭീകരർ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയത്. സൈനിക വാഹനത്തിനു നേരെ ഇവർ ഗ്രനേഡ് എറിയുകയായിരുന്നു.  ആക്രമണത്തിന് ശേഷം സൈന്യം ഭീകരർക്കെതിരെ കൗണ്ടർ ഓപ്പറേഷൻ നടത്തിയതിനെ തുടർന്ന് ഏറ്റുമുട്ടൽ ഉണ്ടായി. തുടർന്ന് മേഖലയിൽ നിന്നും ഭീകരർ ഓടിപ്പോയതായിട്ടാണ് റിപ്പോർട്ട്.

Also Read: ചൊവ്വയുടെ നക്ഷത്ര മാറ്റം ഇവർക്ക് നൽകും ഭാഗ്യ നേട്ടങ്ങൾ ഒപ്പം എല്ലാ മേഖലയിലും നേട്ടം!

 

ആക്രമണത്തിൽ മൂന്ന് ഭീകരർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇവർ അതിർത്തിക്കപ്പുറത്ത് നിന്നും നുഴഞ്ഞു കയറിയതാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ കുറച്ച്  ആഴ്ചകളായി ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്.

Also Read: ശുക്ര കൃപയാൽ ഇവർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

 

ജൂൺ 11, 12 തീയതികളിലായി ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഇരട്ട ഭീകരാക്രമണവും ഉണ്ടായി.  ജൂൺ 11 ന് ഛത്തർഗല്ലയിലെ സംയുക്ത ചെക്ക് പോസ്റ്റിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.  ജൂൺ 12 ന് ഗണ്ഡോ മേഖലയിലെ കോട്ട മുകളിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News