Arvind Kejriwal: മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുകയായിരുന്നു അരവിന്ദ് കെജ്രിവാൾ  

Written by - Zee Malayalam News Desk | Last Updated : Sep 13, 2024, 11:36 AM IST
  • മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്.
  • ഓ​ഗസ്റ്റ് 14ന് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നില്ല.
Arvind Kejriwal: മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം

ന്യൂഡൽഹി: മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഓ​ഗസ്റ്റ് 14ന് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നില്ല. സിബിഐയിൽ നിന്നും കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. 

മാര്‍ച്ച് 21ന് കേസിൽ ഇഡി കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 21 ദിവസത്തെ ഇടക്കാല ജാമ്യം സുപ്രീംകോടതി അനുവദിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യ കാലാവധി അവസാനിച്ച ശേഷം ജൂൺ 2ന് വീണ്ടും ജയിലിലേക്ക് മടങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News