Punjab CM: പഞ്ചാബിനെ ഇനി സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെ നയിക്കും; പ്രഖ്യാപനം ഉടൻ

മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്‍വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 19, 2021, 04:05 PM IST
  • പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയാകാൻ സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവ.
  • ഹൈക്കമാൻഡാണ് രൺധാവയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതായി റിപ്പോർട്ടുകൾ.
  • അമരീന്ദർ മന്ത്രിസഭയിൽ ജയിൽ-സഹകരണ വകുപ്പ് മന്ത്രിയായിരുന്നു രൺധാവ.
 Punjab CM: പഞ്ചാബിനെ ഇനി സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെ നയിക്കും; പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവ (Sukhjinder Randhawa) പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയാവും (Chief Minister). ക്യാപ്റ്റൻ അമരീന്ദർ സിങ് (Captain Amarinder Singh) രാജിവെച്ച ഒഴിവിലേക്കാണ് സുഖ്‍ജിന്തര്‍ സിംഗ് എത്തുന്നത്. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ അദ്ദേഹത്തെ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഹൈക്കമാൻഡാണ് (High Command) രൺധാവയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 

ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായേക്കും. മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്‍വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവയ്ക്ക് മുന്‍ഗണന ഏറുകയായിരുന്നു. രൺധാവ ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. 2022 മാർച്ച് മാസം വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ കാലാവധി.

Also Read: Punjab Chief Minister ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

അമരീന്ദർ മന്ത്രിസഭയിൽ ജയിൽ-സഹകരണ വകുപ്പ് മന്ത്രിയായിരുന്നു 62കാരനായ രൺധാവ. പരമ്പരാഗത കോൺഗ്രസ് കുടുംബാംഗമായ അദ്ദേഹം അമരീന്ദർ - സിദ്ദു തർക്കത്തിൽ സിദ്ദുവിന്റെ വക്താവായി പ്രവർത്തിച്ചു. 2017 തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാൻ അമരീന്ദർ സിംഗ് പരാജയപ്പെട്ടു എന്ന പേരിലാണ് രൺധാവ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്. ദേര ബാബ നാനാക് മണ്ഡലത്തിൽ നിന്നും 2012ലും 2017ലും വിജയിച്ചു.

Also Read: Punjab Congress: അമീരന്ദര്‍ സിംഗ് - സിദ്ദു കലഹം പരിഹരിക്കാന്‍ സമിതിയെ നിയോഗിച്ച് സോണിയ ഗാന്ധി 

എംഎല്‍എമാരില്‍ ഒരു വിഭാഗം സിദ്ദുവിനായും മറ്റൊരു വിഭാഗം ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ്  സുനില്‍ ജാഖറിനെ പരിഗണിക്കമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‍ചയില്‍ മുഖ്യമന്ത്രി ആകാനില്ലെന്ന് അംബിക സോണി വ്യക്തമാക്കി. സിഖ് സമുദായത്തില്‍ നിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു അംബിക സോണിയുടെ നിലപാട്. 

മാസങ്ങള്‍ നീണ്ട ഗ്രൂപ്പ് പോരിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് അമരീന്ദര്‍ സിങ് മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ചത്. അധികാരത്തിലേറിയത് മുതല്‍ നവജ്യോത് സിങ് സിദ്ദുവുമായി അമരീന്ദറിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ഇടഞ്ഞുനില്‍ക്കുന്ന അമരീന്ദര്‍ സിംഗ് പാര്‍ട്ടി പിളര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. എംഎൽഎമാരുടെ പിന്തുണ നേടിയ സിദ്ദു കരുതലോടെ കരുക്കൾ നീക്കി. അൻപതോളം എംഎൽഎമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തുനൽകി. നാല് മന്ത്രിമാരും ക്യാപ്റ്റനിൽ  അവിശ്വാസം അറിയിച്ചു. അമരീന്ദർ സിംഗിനെ മാറ്റിയില്ലെങ്കിൽ രാജി വയ്ക്കുമെന്നും ഭീഷണി മുഴക്കി.

പഞ്ചാബിൽ അടുത്തിടെ നടന്ന അഭിപ്രായ സർവ്വേകളും (Survey) ഇതിനിടെ ക്യാപ്റ്റനെതിരായി. ജനരോഷത്തിൽ മുൻപോട്ട് പോയാൽ ഭരണതുടർച്ചയുണ്ടാകില്ലന്നും ആംആദ്മി പാർട്ടിക്ക് (Aam Aadmi Party) സാഹചര്യം അനുകൂലമാകുമെന്നുമുള്ള പാർട്ടിയുടെ കൂടി സർവ്വേ അമരീന്ദർ സിംഗിനെ (Amarinder Singh) മാറ്റാൻ കാരണമാവുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News