Sonia Gandhi: ഇനി റായ്ബറേലിയില്‍ മത്സരിക്കാനില്ല; വൈകാരിക കുറിപ്പുമായി സോണിയ ഗാന്ധി

Sonia Gandhi will not contest in Lok Sabha polls: പ്രായം കൂടി വരുന്നതും ആരോഗ്യവും കണക്കിലെടുത്താണ് തീരുമാനമെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2024, 06:48 PM IST
  • ഇത്രയും കാലം നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് സോണിയ.
  • റായ്ബറേലിയിലെ ജനങ്ങള്‍ എന്നും തനിയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് അറിയാം.
  • മനസും ആത്മാവും എന്നും റായ്ബറേലിയിലെ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും സോണിയ.
Sonia Gandhi: ഇനി റായ്ബറേലിയില്‍ മത്സരിക്കാനില്ല; വൈകാരിക കുറിപ്പുമായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ ഇനി മത്സരിക്കാനില്ലെന്ന് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. റായ്ബറേലിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സോണിയയുടെ കുറിപ്പ് കോണ്‍ഗ്രസ് പാര്‍ട്ടി സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ പങ്കുവെച്ചു.

താന്‍ ഇന്ന് എന്താണോ അതിന് കാരണം റായ്ബറേലിയിലെ ജനങ്ങളാണെന്ന് സോണിയ പറഞ്ഞു. പ്രായം കൂടി വരുന്നതും ആരോഗ്യവും കണക്കിലെടുത്ത് അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ മത്സരിക്കാന്‍ താന്‍ ഉണ്ടാകില്ലെന്നും തനിയ്ക്കും തന്റെ കുടുംബത്തിനും ഇത്രയും കാലം നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. 

ALSO READ: എസ്ബിഐയിൽ മാത്രം കിട്ടുന്ന ആ നിധി, എന്താണ് ഇലക്ട്രൽ ബോണ്ടുകൾ?

റായ്ബറേലിയിലെ ജനങ്ങള്‍ എന്നും തനിയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് അറിയാമെന്ന് സോണിയ പറഞ്ഞു. ഇത്ര കാലം ഉണ്ടായിരുന്ന പിന്തുണ വരും കാലങ്ങളിലും ഉണ്ടാകും. ഈ തീരുമാനം സ്വീകരിച്ച ശേഷം ജനങ്ങളെ നേരിട്ട് കാണാനുള്ള അവസരം ഉണ്ടായില്ല. എന്നാല്‍ തന്റെ മനസും ആത്മാവും എന്നും റായ്ബറേലിയിലെ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും സോണിയ കുറിച്ചു. 

അതേസമയം, പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ വളരെ സുപ്രധാനമായ തീരുമാനമാണ് സോണിയ എടുത്തിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയും രാജ്യസഭയില്‍ സജീവ സാന്നിധ്യമാകുകയും ചെയ്യാനാണ് സോണിയയുടെ തീരുമാനം. കഴിഞ്ഞ ദിവസമാണ് എംപി രാഹുല്‍ ഗാന്ധി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, മുന്‍ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട്, സംസ്ഥാന അദ്ധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊതാശ്ര എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സോണിയ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News