ഉത്തർപ്രദേശ്: പബ്ജിക്ക് അടിമയായ മകൻ മാതാപിതാക്കളെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് അതിദാരുണമായ സംഭവം നടന്നത്. ഝാൻസിയിലെ നവാബാദ് മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. ലക്ഷ്മി പ്രസാദ് (60), വിമല (55) എന്നീ വൃദ്ധ ദമ്പതികൾ മകൻ അങ്കിത് (28) നൊപ്പമാണ് താമസിച്ചിരുന്നത്. വീട്ടിലെത്തിയ പാൽക്കാരൻ ആണ് ഈ അതിദാരുണമായ സംഭവം ആദ്യം കണ്ടത്. ഇന്നലെ (ഓഗസ്റ്റ് 5) രാവിലെ പാലുകാരൻ പതിവുപോലെ വാതിലിൽ മുട്ടിയെങ്കിലും വീട്ടിൽ നിന്നും ആരു പുറത്തേക്ക് വന്നില്ല.
സംശയം തോന്നിയ ഇയാൾ വാതിലിൽ ഏറെ നേരം മുട്ടിയെങ്കിലും ആരും പുറത്തേക്ക് വരാത്തതിനെ തുടർന്ന വീടിന് അകത്ത് ചെന്ന് നോക്കുമ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ തറയിൽ കിടക്കുന്ന ലക്ഷ്മി പ്രസാദിന്റെയും വിമലയുടെയും ചേതനയറ്റ ശരീരങ്ങൾ ആണ് കാണുന്നത്. തുടർന്ന് അദ്ദേഹമാണ് പോലീസിനെ അറിയിച്ചത്. ഇന്നലെ രാത്രിയായിരിക്കണം അങ്കിത് ഇവരെ ആക്രമിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ഇന്നത്തെ യുവാക്കൾക്കിടയിൽ പ്രചാരത്തിലുള്ള ഓൺലൈൻ ഗെയിമായ പബ്ജിയോടുള്ള അഭിനിവേശം കഴിഞ്ഞ രണ്ട് വർഷമായി യുവാവിന്റെ മാനസികാവസ്ഥയെ സാരമായി ബാധിച്ചിരുന്നു എന്നാണ് പറയുന്നത്.
ALSO READ: സിആർപിഎഫിൽ 1.30 ലക്ഷം തസ്തികൾ, വിഞ്ജാപനം ആഗസ്റ്റിൽ ?
വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ലക്ഷ്മി പ്രസാദ് മരിച്ചിരുന്നു. ഭാര്യ വിമല ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. പോലീസ് പോസ്റ്റ്‌മോർട്ടം നടത്തി അങ്കിതിനെ അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റമോർട്ടം നടത്തി. പിന്നാലെ പൊലീസ് അങ്കിതിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, ലാത്തി പോലുള്ള മരത്തടി ഉപയോഗിച്ച് മാതാപിതാക്കളെ ക്രൂരമായി മർദ്ദിച്ചതായി അങ്കിത് പോലീസിനോട് സമ്മതിച്ചു. അമിതമായ മർദനത്തെ തുടർന്നാണ് ഇരുവരും മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...