PPF Fund: പിപിഎഫ് നിയമനടപടികളിൽ മാറ്റം! ഈ സാഹചര്യങ്ങളിൽ മുഴുവൻ പണവും എടുക്കാം

Change in PPF legal procedures: ഒരു അക്കൗണ്ട് ഉടമ നോൺ റെസിഡന്റ് ഇന്ത്യക്കാരൻ (എൻആർഐ) ആയാലും അയാൾക്ക് തന്റെ പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 11:11 AM IST
  • നിങ്ങളുടെ ജീവിത പങ്കാളിക്കോ കുട്ടികൾക്കോ അസുഖം വന്നാൽ പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് പണം കാലാവധിക്കു മുമ്പേ പിൻവലിക്കാം.
  • ഏതൊരു അക്കൗണ്ട് ഉടമയ്ക്കും PPF അക്കൗണ്ട് തുറന്ന് 5 വർഷം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ അത് ക്ലോസ് ചെയ്യാൻ കഴിയൂ.
PPF Fund: പിപിഎഫ് നിയമനടപടികളിൽ മാറ്റം! ഈ സാഹചര്യങ്ങളിൽ മുഴുവൻ പണവും എടുക്കാം

ദീർഘകാല നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് ജനറൽ പ്രൊവിഡന്റ് ഫണ്ട്. ശരിയായ പലിശ ലഭിക്കുന്ന പിപിഎഫിൽ, നിക്ഷേപിച്ച പണം, അതിൽ നിന്നും ലഭിക്കുന്ന പലിശ, കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക എന്നിവയ്ക്കെല്ലാം നികുതി വളരെ കുറവാണ്. ഇക്കാരണങ്ങൾകൊണ്ടെല്ലാം തന്നെ നിക്ഷേപകർക്കിടയിൽ ഇത് വളരെ ജനപ്രിയമാണ്. പിപിഎഫിന്റെ കാലാവധി 15 വർഷമാണ്. അതിൽ നിക്ഷേപിച്ച പണത്തിന്റെ പകുതി തിരികെ ലഭിക്കില്ല എന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്. അത്തരത്തിലുള്ള അനുമാനം പൂർണ്ണമായും തെറ്റാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ പിപിഎഫ് അടച്ച പണം നേരത്തെ പിൻവലിക്കാവുന്നതാണ്.

ഈ സാഹചര്യങ്ങളിൽ എല്ലാം പണം നേരത്തെ പിൻവലിക്കാം

നിങ്ങളുടെ ജീവിത പങ്കാളിക്കോ കുട്ടികൾക്കോ അസുഖം വന്നാൽ പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് പണം കാലാവധിക്കു മുമ്പേ പിൻവലിക്കാം. ഇതുകൂടാതെ, അക്കൗണ്ട് ഉടമകൾക്ക് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പിപിഎഫ് അക്കൗണ്ടിൽ നിന്ന് മുഴുവൻ തുകയും പിൻവലിക്കാവുന്നതാണ്. ഒരു അക്കൗണ്ട് ഉടമ നോൺ റെസിഡന്റ് ഇന്ത്യക്കാരൻ (എൻആർഐ) ആയാലും അയാൾക്ക് തന്റെ പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും.

ALSO READ: രാഹുൽ ​ഗാന്ധി ഇനി എപ്പോൾ പാർലമെന്റിൽ തിരിച്ചെത്തും? ലോക്സഭാ സെക്രട്ടേറിയറ്റ് പറയുന്നത് ഇങ്ങനെ..!

എന്നിരുന്നാലും ഈ നിബന്ധന ബാധകമാണ്..!

ഏതൊരു അക്കൗണ്ട് ഉടമയ്ക്കും PPF അക്കൗണ്ട് തുറന്ന് 5 വർഷം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ അത് ക്ലോസ് ചെയ്യാൻ കഴിയൂ. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താൽ, അക്കൗണ്ട് തുറന്ന തീയതി മുതൽ ക്ലോസ് ചെയ്യുന്ന തീയതി വരെ 1% പലിശ കുറയ്ക്കും. പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കിൽ, അക്കൗണ്ട് ഉടമയുടെ നോമിനിക്ക് ഈ അഞ്ച് വർഷത്തെ വ്യവസ്ഥ ബാധകമല്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അതായത് നോമിനിക്ക് അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിക്കാവുന്നതാണ്. അക്കൗണ്ട് ഉടമയുടെ മരണശേഷം അക്കൗണ്ട് ക്ലോസ് ചെയ്യുന്നു. പിന്നീട്d നോമിനിക്ക് അത് തുടരാൻ അർഹതയില്ല.

അക്കൗണ്ട് ക്ലോസിംഗ് പ്രക്രിയ എപ്രകാരമാണ്? 

കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,നിങ്ങൾ ഒരു ഫോം പൂരിപ്പിച്ച് നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് ഉള്ള പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം. പാസ്ബുക്കിന്റെ ഫോട്ടോകോപ്പി, ഒറിജിനൽ പാസ്ബുക്ക് എന്നിവയും ഈ പ്രക്രിയ്യ്ക്ക് ആവശ്യമാണ്. അക്കൗണ്ട് ഉടമ മരണപ്പെട്ടതുകൊണ്ടാണ് പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്തത് എങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്ത മാസാവസാനം വരെ നിങ്ങൾക്ക പലിശ ലഭിക്കുന്നതായിരിക്കും.

PPF പലിശ നിരക്ക്

പിപിഎഫ് അക്കൗണ്ടിന്റെ നിലവിലെ പലിശ നിരക്ക് പ്രതിവർഷം 7.1 ശതമാനമാണ്. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പിപിഎഫിൽ നിങ്ങൾക്ക് നിക്ഷേപിക്കാൻ സാധിക്കും. ഒരാൾക്ക് സ്വന്തം പേരിൽ ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News