Ahmednagar: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ആശുപത്രിയിലുണ്ടായ തീ പിടുത്തത്തിൽ 10 രോഗികൾ വെന്തു മരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തീപിടുത്തത്തിൻറെ കാരണം വ്യക്തമല്ല.
ആശുപത്രിയുടെ ഐ.സി.യുവിലാണ് തീ പടർന്നത്. അഹമ്മദ് നഗർ ജില്ലാശുപത്രിയാണിത്. ഷോർട്ട് സർക്യൂട്ടിൻറെ സാധ്യതകളാണ് അഗ്നിരക്ഷാ സേന വിലയിരുത്തുന്നത്.പോലീസും രക്ഷാ പ്രവർത്തകരും സ്ഥലത്തുണ്ട്.
Maharashtra | A total of 10 people died in a fire incident at Ahmednagar District Hospital, said District Collector Rajendra Bhosale pic.twitter.com/zrUnAMKNMj
— ANI (@ANI) November 6, 2021
25 ഒാളം രോഗികൾ ഐ.സി.യുവിൽ ഉണ്ടായിരുന്നതായാണ് കണക്കുകൾ. ഇതിൽ ആറോളം രോഗികളും ഗുരുതരാവസ്ഥയിലായിരുന്നു. നിരവധി പേർക്ക് പരിക്കുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...