Bomb Threat: ബോംബ് ഭീഷണിയെ തുടർന്ന് റഷ്യ-​ഗോവ വിമാനം വഴിതിരിച്ചുവിട്ടു

Bomb Threat in Moscow-Goa flight: ഇന്ത്യയുടെ ആകാശ അതിര്‍ത്തിയില്‍ പ്രവേശിക്കും മുന്‍പ് തന്നെ ഗോവയിലേക്കുള്ള അസൂർ എയറിന്റെ വിമാനം വഴിതിരിച്ചുവിട്ടിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 03:57 PM IST
  • വിമാനത്തിൽ 238 യാത്രക്കാരാണുണ്ടായിരുന്നത്.
  • അർദ്ധരാത്രിയോടെയാണ് ഗോവ വിമാനത്താവള ഡയറക്ടർക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
  • തുടർന്ന് വിമാന കമ്പനിയെ വിവരം അറിയിക്കുകയും ഉസ്ബക്കിസ്ഥാനിലേക്ക് വഴി തിരിച്ചുവിടുകയുമായിരുന്നു.
Bomb Threat: ബോംബ് ഭീഷണിയെ തുടർന്ന് റഷ്യ-​ഗോവ വിമാനം വഴിതിരിച്ചുവിട്ടു

ഗോവ: ബോംബ് ഭീഷണിയെ തുടർന്ന് റഷ്യയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം ഉസ്ബക്കിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിൽ 238 യാത്രക്കാരാണുണ്ടായിരുന്നത്. അർദ്ധരാത്രിയോടെയാണ് ഗോവ വിമാനത്താവള ഡയറക്ടർക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് വിമാന കമ്പനിയെ വിവരം അറിയിക്കുകയും ഉസ്ബക്കിസ്ഥാനിലേക്ക് വഴി തിരിച്ചുവിടുകയുമായിരുന്നു. ഗോവയിലെ ഡാബോളിം വിമാനത്താവളത്തിൽ പുലർച്ചെ 4.15ന് ഇറങ്ങേണ്ടിയിരുന്ന അസൂർ എയറിന്റെ ചാർട്ടേഡ് വിമാനമാണ് (എഇസഡ് വി2463) വിഴിതിരിച്ചുവിട്ടത്. ബോംബ് ഭീഷണിക്ക് പിന്നാലെ ​ഗോവ വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

ഉസ്ബക്കിസ്ഥാനിൽ അടിയന്തരമായി ഇറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച ശേഷം അധികൃതർ പരിശോധന നടത്തി. ഇന്ത്യയുടെ ആകാശ അതിര്‍ത്തിയില്‍ പ്രവേശിക്കും മുന്‍പ് തന്നെ വിമാനം വഴി തിരിച്ച് വിട്ടു. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ പറഞ്ഞത്. ഈ മാസം ഇത് രണ്ടാം തവണയാണ് റഷ്യയില്‍ നിന്നുള്ള വിമാനം ബോംബ് ഭീഷണി നേരിടുന്നത്.

Also Read: Wrestlers Call Off Protest: ചർച്ചയിൽ സമവായം; ബ്രിജ് ഭൂഷണെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം

 

ജനുവരി 9ന് ബോംബ്  ഭീഷണിയെ തുടര്‍ന്ന് മോസ്കോയിൽ നിന്നുള്ള അസൂർ എയറിന്റെ വിമാനം ​ഗുജറാത്തിലെ ജാം നഗറിൽ ഇറക്കിയിരുന്നു. റഷ്യൻ നടൻ ഓസ്കാർ കുച്ചേര അടക്കം 244 ആ വിമാനത്തിലുണ്ടായിരുന്നത്. എന്നാൽ പരിശോധനയിൽ വിമാനത്തിൽ നിന്നും സ്ഫോടവസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരുടെ ബാഗേജുകളും പരിശോധിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News