Coronavirus Update: കൊറോണ വീണ്ടും ഭീതി പടര്‍ത്തുന്നു, കേസുകളില്‍ വന്‍ വര്‍ദ്ധന

Coronavirus Update:  കഴിഞ്ഞ 24 മണിക്കൂറില്‍  12,591 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. കൂടാതെ, 29 പേർക്ക് ജീവഹാനിയും സംഭവിച്ചു.  

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 12:51 PM IST
  • കഴിഞ്ഞ 24 മണിക്കൂറില്‍ 12,591 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. കൂടാതെ, 29 പേർക്ക് ജീവഹാനിയും സംഭവിച്ചു.
Coronavirus Update: കൊറോണ വീണ്ടും ഭീതി പടര്‍ത്തുന്നു, കേസുകളില്‍ വന്‍ വര്‍ദ്ധന

Coronavirus Update: കൊറോണ വായന കണക്കുകള്‍ വീണ്ടും ഭീതിപ്പെടുത്തുകയാണ്, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍  12,000 ലധികം  ആളുകള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.  

Alo Read:  Karnataka Election 2023: ബിജെപി അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി BJP, പ്രമുഖര്‍ പുറത്ത്

രാജ്യത്ത് കൊറോണ വൈറസ് കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍  12,591 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. കൂടാതെ, 29 പേർക്ക് ജീവഹാനിയും സംഭവിച്ചു. ഇതേ അവസരത്തില്‍ രോഗം സുഖപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 10,827 പേർ സുഖം പ്രാപിച്ചു.  12,591 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 65,286 ആയി.

Also Read:   Karnataka Election 2023: നാട്ടിലെ കുട്ടി പുറത്ത്!! തേജസ്വി സൂര്യയെ സ്റ്റാര്‍ പ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്താതെ BJP 

നിലവില്‍ കൂടുതല്‍ കൊറോണ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്.  കഴിഞ്ഞ ദിവസം കേരളത്തില്‍ 11 പേരാണ് കൊറോണ മൂലം മരണമടഞ്ഞത്. ഡൽഹിയിൽ മാത്രം 6 പേരും മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും 4 പേര്‍ വീതവും കൊറോണ മൂലം മരണമടഞ്ഞിരുന്നു.  

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോൾ കര്‍ശനമായി പാലിക്കാന്‍ കേന്ദ്ര സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ കഴിവതും ഒഴിവാക്കാനും പൊതു സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കുന്നത് കര്‍ശനമായി പാലിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News