SBI Branch at Sri Lanka: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI യുടെ ശാഖ അയല്‍രാജ്യമായ ശ്രീലങ്കയിലും ആരംഭിച്ചിരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഈ വാര്‍ത്ത മാധ്യമങ്ങളുമായി പങ്കുവച്ചത്.
Also Read: Arvind Kejriwal: ഇഡിയെ തഴഞ്ഞ് അരവിന്ദ് കേജ്‌രിവാൾ മധ്യ പ്രദേശില്‍ പ്രചാരണത്തില്‍!! ലക്ഷ്യം കോണ്‍ഗ്രസോ?
ധനമന്ത്രി നിർമ്മല സീതാരാമൻ മൂന്ന് ദിവസത്തെ ശ്രീലങ്ക സന്ദര്‍ശനത്തിലാണ്. അവര്‍ ശ്രീലങ്കയുടെ കിഴക്കൻ തുറമുഖ നഗരമായ ട്രിങ്കോമാലിയും സന്ദർശിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ശാഖ ധനമന്ത്രി ട്രിങ്കോമാലിയിലാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിൽ കോർപ്പറേറ്റ് ലോകത്തെ പിന്തുണയ്ക്കുന്നതിൽ എസ്ബിഐയുടെ പങ്കിനെ സീതാരാമൻ പ്രശംസിച്ചു. ട്രിങ്കോമാലിയിലെ എസ്ബിഐ ശാഖയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രത്തിലെത്തി ദർശനവും നടത്തിയിരുന്നു.
കിഴക്കൻ പ്രവിശ്യാ ഗവർണർ സെന്തിൽ തൊണ്ടമാൻ, ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബഗ്ലേ, എസ്ബിഐ ചെയർമാൻ ദിനേഷ് ഖര എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ശാഖ ഉദ്ഘാടനം ചെയ്ത ശേഷം സീതാരാമൻ എസ്ബിഐയെ പ്രശംസിക്കുകയും സമ്പത്തിക രംഗത്ത് 159 വർഷത്തെ സുപ്രധാന സാന്നിധ്യമാണ് എസ്ബിഐയ്ക്ക് ഉള്ളതെന്നും രാജ്യത്തും വിദേശത്തും തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതില്‍ അഭിനന്ദനം അറിയിയ്ക്കുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ, ശ്രീലങ്കയിലെ എസ്ബിഐയുടെ സാന്നിധ്യം, ഇന്ത്യയ്ക്ക് ശ്രീലങ്കയിലേക്ക് ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ലൈന്‍ ഓഫ് ക്രെഡിറ്റ് സുഗമമായി എത്തിക്കുന്നതിന് സഹായകമായി. കൂടാതെ, അന്താരാഷ്ട്ര വ്യാപാരത്തില്‍ കോര്‍പ്പറേറ്റുകളെ പിന്തുണയ്ക്കുന്നതില്‍ ശ്രീലങ്കയിലെ എസ്ബിഐ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
തുറമുഖ നഗരത്തിലെ ലങ്ക ഇന്ത്യൻ ഓയിൽ കമ്പനി സമുച്ചയവും ധനമന്ത്രി പിന്നീട് സന്ദർശിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സാങ്കേതിക സഹകരണ കരാറിന്‍റെ (ETCA) 12-ാം റൗണ്ട് കൂടിക്കാഴ്ച്ച നടക്കുന്ന സമയത്താണ് സീതാരാമന്‍റെ ഈ സന്ദർശനം. 2018 മുതൽ ഈ ചർച്ച മുടങ്ങിക്കിടക്കുകയായിരുന്നു. ജൂലൈ അവസാനം ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയുടെ ഡൽഹി സന്ദർശനത്തിനു ശേഷം ഒക്ടോബർ 30 നും നവംബർ 1 നും ഇടയിലാണ് ചർച്ചകൾ പുനരാരംഭിച്ചത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യയിലെ തമിഴ് വംശജര്‍ ശ്രീലങ്കയില്‍ എത്തിയതിന്‍റെ 200ാം വാര്‍ഷികം ‘നാം 200’ന്‍റെ കൊളംബോയില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി പങ്കെടുക്കും. ഇന്ത്യ-ശ്രീലങ്ക ബിസിനസ് ഉച്ചകോടിയെയും നിര്‍മ്മല സീതാരാമന്‍ അഭിസംബോധന ചെയ്യും. ‘കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുക: സമൃദ്ധിക്ക് പങ്കാളിത്തം’ എന്നതാണ് ഉച്ചകോടിയുടെ സന്ദേശം.
മൂന്ന് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് നിര്‍മ്മല സീതാരാമന്‍ കൊളംബോയില്‍ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.