കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് എടിഎമ്മുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ തട്ടിപ്പ് ചെറുക്കാനായി പുതിയ സംവിധാനം നടപ്പാക്കിയിരിക്കുകയാണ് SBI.
എടിഎമ്മിലെത്തി ബാലൻസ് പരിശോധിക്കാനോ അല്ലെങ്കിൽ മിനിസ്റ്റേറ്റ്മെന്റ് എടുക്കാനോ ശ്രമിച്ചാൽ എസ്എംഎസ് വഴി നിങ്ങളെ ബാങ്ക് വിവരം അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് വരുന്ന എസ്എംഎസുകൾ അവഗണിക്കരുതെന്ന് SBI നിർദ്ദേശം നൽകിയിട്ടുണ്ട്.
Also read: ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ
ഇനി നിങ്ങൾ ബാലൻസ് പരിശോധിക്കാനും മറ്റും എടിഎമ്മിൽ പോയിട്ടില്ലയെങ്കിൽ, എസ്എംഎസ് ലഭിച്ചാൽ ഉടനെതന്നെ എടിഎം കാർഡ് ബ്ലാക് ചെയ്യണമെന്നാണ് ബാങ്കിന്റെ നിർദ്ദേശം. ഇത് ബാങ്ക് അക്കൗണ്ടിൽ പണമുണ്ടോയെന്ന് പരിശോധിക്കാനുള്ള തട്ടിപ്പുകാരുടെ ശ്രമമായിരിക്കും.
Also read: സിൽവർ ഡ്രസിൽ തിളങ്ങി Kareena Kapoor Khan, ചിത്രങ്ങൾ കാണാം..
ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ തട്ടിപ്പ് തടയുന്നതിന് വേണ്ടി ബാങ്ക് നേരത്തെതന്നെ കാർഡില്ലാതെ പണമെടുക്കാനുള്ള സൗകര്യം ഉണ്ടാക്കിയിരുന്നു. 2020 ന്റെ തുടക്കത്തിൽ ഒറ്റത്തവണ password ഉപയോഗിച്ച് പണമെടുക്കാനുള്ള സൗകര്യം ബാങ്ക് കൊണ്ടുവന്നിരുന്നു. രാത്രി 8 നും രാവിലെ 8 നും ഇടയിൽ 10000 രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോഴാണ് ഡെബിറ്റ് കാർഡിന്റെ പിൻ കൂടാതെ ഒറ്റത്തവണ password കൂടി നല്കുന്ന സംവിധാനം ഉണ്ടാക്കിയത്.
Introducing a new feature for our customers' safety.
Now every time we receive a request for #BalanceEnquiry or #MiniStatement via ATMs, we will alert our customers by sending an SMS so that they can immediately block their #DebitCard if the transaction is not initiated by them. pic.twitter.com/LyhMFkR4Tj— State Bank of India (@TheOfficialSBI) September 1, 2020