ശബരിമല സ്ത്രീ പ്രവേശനം: ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് പുനസംഘടിപ്പിച്ചു

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് പുനസംഘടിപ്പിച്ചു. നിലവിലെ ബെഞ്ചില്‍ നിന്ന്  ജസ്റ്റിസുമാരായ കുര്യന്‍ ജോസഫിനെയും ഗോപാല ഗൗഡയെയും മാറ്റി. പകരം ജസ്റ്റിസ് ആര്‍. ഭാനുമതി, ജസ്റ്റിസ് സി. നാഗപ്പന്‍ എന്നിവരെ ഉള്‍പ്പെടുത്തി. ജസ്റ്റിസ് ദീപക് മിശ്ര തന്നെയായിരിക്കും ബഞ്ചിന്റെ അധ്യക്ഷന്‍.

Last Updated : Jul 7, 2016, 06:13 PM IST
ശബരിമല സ്ത്രീ പ്രവേശനം: ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് പുനസംഘടിപ്പിച്ചു

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് പുനസംഘടിപ്പിച്ചു. നിലവിലെ ബെഞ്ചില്‍ നിന്ന്  ജസ്റ്റിസുമാരായ കുര്യന്‍ ജോസഫിനെയും ഗോപാല ഗൗഡയെയും മാറ്റി. പകരം ജസ്റ്റിസ് ആര്‍. ഭാനുമതി, ജസ്റ്റിസ് സി. നാഗപ്പന്‍ എന്നിവരെ ഉള്‍പ്പെടുത്തി. ജസ്റ്റിസ് ദീപക് മിശ്ര തന്നെയായിരിക്കും ബഞ്ചിന്റെ അധ്യക്ഷന്‍.

രണ്ട് ജഡ്ജിമാരെ മാറ്റിയ സാഹചര്യത്തില്‍ കേസ് വീണ്ടും ആദ്യം മുതല്‍  കേള്‍ക്കേണ്ടി വരുമെന്നാണ് സൂചന. കേസില്‍ ഹര്‍ജിക്കാരായ ദേവസ്വം ബോര്‍ഡിന്‍റെ വാദം നേരത്തെ പുര്‍ത്തിയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദമാണ് ഇനി നടക്കേണ്ടത്.

Trending News