ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷനിലുള്ളവരേക്കാള്‍ സന്തോഷവതികള്‍ വിവാഹിതരായ സ്ത്രീകള്‍ എന്ന് സൂചിപ്പിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പുറത്തുവിടും.
സംഘപരിവാര്‍ അനുഭാവ സംഘടന നടത്തിയ സര്‍വേ ഫലം ചൊവ്വഴ്ചയാണ് പുറത്തുവരുന്നത്. പൂനെയിലുളള ദൃഷ്ടി സ്ത്രീ അധ്യയാന്‍ പ്രബോധന്‍ കേന്ദ്രം (DSAPK) ആണ് സര്‍വ്വേ നടത്തിയത്.
സര്‍വേയിലെ കണ്ടെത്തലുകള്‍ ആര്‍എസ്എസുമായി ചര്‍ച്ച ചെയ്തിരുന്നു. വിവാഹിതരായ സ്ത്രീകള്‍ വളരെയധികം സന്തോഷവതികളാണെന്നും ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളുടെ സന്തോഷം വളരെ കുറവാണെന്നുമാണ് സര്‍വേയില്‍ സൂചിപ്പിക്കുന്നത്.
ഒരു വിദേശ മാധ്യമവുമായുളള ഭാഗവതിന്റെ അഭിമുഖത്തിന് ശേഷം സര്‍വേയിലെ കണ്ടെത്തലുകള്‍ പുറത്തുവിടും. ആര്‍എസ്എസിന്റെ നയങ്ങളെ കുറിച്ചും പ്രവര്‍ത്തനത്തെ കുറിച്ചും വിശദീകരിക്കുന്നതാണ് അഭിമുഖമെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് ആര്‍എസ്എസ് പ്രസിദ്ധീകരണ വിഭാഗം ചുമതലക്കാരന് അരുണ്‍ കുമാര്‍ പത്രക്കുറിപ്പ് പുറത്തിറക്കി.