ന്യൂഡൽഹി: കോൺഗ്രസിന് വൻ തിരിച്ചടി. മുൻ കേന്ദ്ര മന്ത്രി രതൻജിത് പ്രതാപ് സിങ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശിലെ താരപ്രചാരകരുടെ പട്ടികയിലുള്ള ആളായിരുന്നു ആർപിഎൻ സിങ്.
— RPN Singh (@SinghRPN) January 25, 2022
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തികളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് ആർപിഎൻ സിംഗ് പറഞ്ഞു. പാർട്ടിയിൽ ചേരാൻ അവസരം നൽകിയതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. കോൺഗ്രസ് പഴയ കോൺഗ്രസല്ലെന്നും സിങ് പറഞ്ഞു.
Today, at a time, we are celebrating the formation of our great Republic, I begin a new chapter in my political journey. Jai Hind pic.twitter.com/O4jWyL0YDC
— RPN Singh (@SinghRPN) January 25, 2022
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്ത് ആർപിഎൻ സിങ് ട്വറ്ററിൽ പങ്കുവച്ചു. എന്റെ രാഷ്ട്രീയ യാത്രയിൽ പുതിയ അധ്യായം ആരംഭിക്കുന്നുവെന്നും അദ്ദേഹം രാജിക്കത്തിനൊപ്പം ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...