Retirement Age: കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം മാറുമോ? കേന്ദ്രമന്ത്രി പറയുന്നത്

Retirement Age:  കേന്ദ്ര സര്‍ക്കാര്‍  ജീവനക്കാരുടെ വിരമിക്കല്‍ പ്രായം സംബന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍   കേന്ദ്ര മന്ത്രി നല്‍കിയിരിയ്ക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Aug 9, 2023, 05:46 PM IST
  • കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം മാറ്റാനുള്ള നിർദേശം പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു
Retirement Age: കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം മാറുമോ? കേന്ദ്രമന്ത്രി പറയുന്നത്

New Delhi: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍  ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം മാറുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉടലെടുത്തിരുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും 58 വയസില്‍ ജീവനക്കാര്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ല്‍ തന്നെ തുടരുകയാണ്.

Also Read:  Independence Day 2023: ഇന്ത്യ ഈ വർഷം എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്? 76 അതോ 77? എന്താണ് ഈ ആശയക്കുഴപ്പത്തിന് പിന്നില്‍ 
 
അതിനിടെ, കേന്ദ്ര സര്‍ക്കാര്‍  ജീവനക്കാരുടെ വിരമിക്കല്‍ പ്രായം സംബന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍   കേന്ദ്ര മന്ത്രി നല്‍കിയിരിയ്ക്കുകയാണ്. കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം മാറ്റാനുള്ള നിർദേശം പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 122 സർക്കാർ ഉദ്യോഗസ്ഥർക്ക് സർവീസ് ചട്ടങ്ങളിലെ വിവിധ വ്യവസ്ഥകൾ പ്രകാരം നിർബന്ധിത വിരമിക്കൽ നൽകിയിട്ടുണ്ടെന്നും ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു.

Also Read:  Independence Day 2023: ഇത്തവണ സ്വാതന്ത്ര്യദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചാലോ? 
 
 "വ്യത്യസ്ത മന്ത്രാലയങ്ങൾ/വകുപ്പുകൾ/കേഡർ കൺട്രോളിംഗ് അതോറിറ്റികൾ വഴി  ലഭ്യമായ വിവരങ്ങൾ അനുസരിച്ച്  കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ (2020-2023) മൊത്തം 122 ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം മാറ്റാനുള്ള നിർദ്ദേശമൊന്നും നിലവില്‍ പരിഗണനയിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ ജീവനക്കാർ 60ാം  വയസിലാണ്‌ സർവീസിൽ നിന്ന് വിരമിക്കുന്നത്.

സമയാസമയങ്ങളില്‍ നടത്തുന്ന അവലോകന പ്രക്രിയയുടെ ലക്ഷ്യം കൂടുതല്‍ കാര്യക്ഷമത കൊണ്ടുവരികയും ഭരണസംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 
  

Trending News